യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍


ലണ്ടനില്‍ 2028 മുതല്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി യാഥാര്‍ഥ്യമാവുന്നു. ലണ്ടനിലെ കാനറി വാര്‍ഫില്‍ നിന്നും ഗാറ്റ്വിക്ക്, ഹീത്രൂ, കേംബ്രിഡ്ജ് എന്നിവയുള്‍പ്പടെ പലയിടങ്ങളിലേക്കും യാത്രക്കാരുമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലയിംഗ് ടാക്സികള്‍ അധികം താമസിയാതെ പറന്നു തുടങ്ങും. മണിക്കൂറില്‍ 150 മൈല്‍ വേഗതയിലായിരിക്കും ഇവ പറക്കുക. 2028 മുതല്‍തന്നെ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം യാത്രകള്‍ നടത്തുന്നതിനുള്ള അനുമതികള്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും യുകെയുടെ ആകാശത്ത് പറക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി ഇനിയും ഒരുപാട് നിയന്ത്രണ തടസങ്ങള്‍ മറികടക്കേണ്ടതുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ആദ്യത്തെ വാണിജ്യ പാതയില്‍ സര്‍വ്വീസ് നടത്താന്‍ തങ്ങളുടെ വാലോ എയര്‍ക്രാഫ്റ്റുകള്‍ക്ക് അനുമതി ലഭിക്കും എന്നാണ് വെര്‍ട്ടിക്കല്‍ എയ്‌റോസ്പേസ് പ്രതീക്ഷിക്കുന്നത്. ഊബര്‍ ടാക്സികള്‍ വാടകയ്ക്ക് എടുക്കുന്ന നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഫ്‌ലൈയിംഗ് ടാക്സികള്‍ക്ക് കഴിയും എന്നാണ് ഈ ബ്രിട്ടീഷ് കമ്പനി അവകാശപ്പെടുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions