നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡില്‍ അട്ടിമറി വിജയം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ പറഞ്ഞു. പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നല്‍കിയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഡിഎഫ് മുട്ടട വാര്‍ഡില്‍ വിജയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡില്‍ അട്ടിമറി വിജയമാണ് യുഡിഎഫിന് നേടാനായത്. മുട്ടടയെന്ന സിപിഎം ഇടത് കോട്ടയിലാണ് വൈഷ്ണ സുരേഷിന്റെ മിന്നുന്ന ജയം. മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ സിപിഎമ്മിന്റെ പരാതിയില്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയത് വലിയചര്‍ച്ചയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് വീണ്ടും ഹിയറിംഗ് നടത്താനടക്കം കടുത്ത ഭാഷയില്‍ ഹൈക്കോടതി പറഞ്ഞാണ് വൈഷ്ണ മല്‍സരരംഗത്ത് തിരിച്ചെത്തിയത്.
മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് തുടരുന്നതെങ്കിലും മുട്ടടയില്‍ 363 വോട്ടിന് വൈഷ്ണ ജയിച്ചുകയറിയിരിക്കുകയാണ്. കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ 363 വോട്ട് നേടി.