തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തകര്‍ന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി എം എം മണി എം എല്‍ എ. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് അടിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ട് ചെയ്തുവെന്നായിരുന്നു മണിയുടെ പ്രതികരണം.
'പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എല്‍ ഡി എഫിനെതിരെ വോട്ട് ചെയ്തു. നൈമിഷിക വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത് . നന്ദികേടാണ് കാണിച്ചത് . റോഡ് , പാലം , ക്ഷേമ പ്രവര്‍ത്തനങ്ങള്‍ , വികസനം എന്നിവ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഉണ്ടായിട്ടില്ല....
ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത് . നല്ല പോലെ പെന്‍ഷന്‍ വാങ്ങി എതിരായി വോട്ട് ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ' - എം.എം.മണി പറഞ്ഞു.