യു.കെ.വാര്‍ത്തകള്‍

സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി


യുകെയിലെ സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ എഐ കാമറകള്‍ എല്ലാം തികഞ്ഞതല്ല. മനുഷ്യന്റെ ഇടപെടലില്ലാതെ എല്ലാം കൃത്യമായി ചെയ്യുന്ന കാമറകള്‍ പിഴവുകളും വരുത്തുന്നുണ്ട്. സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചെന്ന പേരില്‍ ആയിരക്കണക്കിന് നിരപരാധികളായ ഡ്രൈവര്‍മാരെയാണ് സ്പീഡ് ക്യാമറകള്‍ കുറ്റക്കാരാക്കിയതെന്നാണ് കണ്ടെത്തല്‍. കാമറകളിലെ പിഴവാണ് ഈ ഗുരുതര വീഴ്ചയ്ക്ക് ഇടയാക്കിയത്. ഗവണ്‍മെന്റിന് മില്ല്യണ്‍ കണക്കിന് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നാല് വര്‍ഷക്കാലമായി എല്ലാ സ്മാര്‍ട്ട് മോട്ടോര്‍വേകളിലും, ചില എ-റോഡുകളിലും സ്ഥാപിച്ചിട്ടുള്ള വേരിയബിള്‍ സ്പീഡ് ക്യാമറ സിസ്റ്റത്തില്‍ പിഴവ് നിലനിന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ കാമറകള്‍ നല്‍കുന്ന വിവരങ്ങളെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസ് രഹസ്യമായി ഇവ സ്ഥാപിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണ് ചെയ്തത്.

ഇതുവരെ 36,000-ലേറെ അമിതവേഗതാ കേസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ കോടതി കേസുകളും, സ്പീഡ് സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും റദ്ദാക്കേണ്ട അവസ്ഥയിലാണ് 22 പോലീസ് സേനകള്‍. വീക്കെന്‍ഡില്‍ മന്ത്രിമാരും, പോലീസ് സേനകളും നടത്തിയ കൂടിക്കാഴ്ചയില്‍ വരും ദിവസങ്ങളില്‍ സ്പീഡ് ക്യാമറ ഉപയോഗത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനത്തിലെ ഡാഷ്‌ക്യാം ഫൂട്ടേജ് കോടതികളെ കാണിച്ചപ്പോഴാണ് പ്രശ്‌നം സ്പീഡ് കാമറയുടേതാണെന്ന് തിരിച്ചറിയുന്നത്.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions