യു.കെ.വാര്‍ത്തകള്‍

ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍

ഇനിയൊരു തെരഞ്ഞെടുപ്പ് തിരിച്ചടി കൂടി താങ്ങാനുള്ള ശേഷിയില്ലാത്തതിനാല്‍ മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് നാട്ടിവയ്ക്കാന്‍ ലേബര്‍ സര്‍ക്കാര്‍. ലോക്കല്‍ തെരഞ്ഞെടുപ്പ് ലേബറിന്റെ വീഴ്ചകള്‍ക്ക് എതിരായ വിധിയെഴുത്തായി മാറുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ ഈ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാന്‍ കീര്‍ സ്റ്റാര്‍മറും സംഘവും വഴിയൊരുക്കുകയാണ്.
ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കാനുള്ള വഴിയൊരുക്കാനായി 63 കൗണ്‍സിലുകളെയാണ് അസാധാരണ നീക്കത്തില്‍ ഗവണ്‍മെന്റ് ക്ഷണിച്ചിരിക്കുന്നത്. സ്റ്റാര്‍മറുടെ നേതൃത്വം സംബന്ധിച്ച ലിറ്റ്മസ് പരിശോധനയായി ഇത് മാറുമെന്നാണ് വ്യാപകമായി നിരീക്ഷിക്കുന്നത്.

എന്നാല്‍ ഈ നീക്കം 10 മില്ല്യണിലേറെ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കുന്നത്. ഇതില്‍ പകുതി കൗണ്‍സിലുകളും ലേബര്‍ നേതൃത്വത്തിലുള്ളതാണ്. ഇതുവഴി പാര്‍ട്ടിയുടെ നഷ്ടം തല്‍ക്കാലം കുറയ്ക്കാനും, സ്റ്റാര്‍മറിന് പിടിച്ചുനില്‍ക്കാനും കഴിയുമെന്നാണ് ഗുണം.

ചില മേഖലകളില്‍ ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നത്. ഇതോടെ നാല് വര്‍ഷത്തിന് പകരം പല കൗണ്‍സിലര്‍മാരുടെയും കാലാവധി ഏഴ് വര്‍ഷമായി മാറും. ഈ നടപടി സ്വേച്ഛാധിപത്യപരമാണെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് കുറ്റപ്പെടുത്തി. 'ഒരു ബനാന റിപബ്ലിക്കില്‍ മാത്രമാണ് ഇത്തരം നിരോധനങ്ങള്‍. സ്റ്റാര്‍മറിന് കീഴില്‍ അതാണ് സംഭവിക്കുന്നത്', ഫരാഗ് വിമര്‍ശിച്ചു.

ലേബര്‍ വോട്ടര്‍മാരെ ഭയന്നോടുകയാണെന്ന് ടോറി ഇലക്ഷന്‍ വക്താവ് ജെയിംസ് ക്ലെവര്‍ലി പ്രതികരിച്ചു.ലോക്കല്‍ ഗവണ്‍മെന്റുകളെ അപ്പാടെ പരിഷ്‌കരിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍, അത് നടക്കില്ല. ഈ വര്‍ഷം ആദ്യം ലേബര്‍ മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ജനാധിപത്യ നടപടികളെ ദുരുപയോഗിക്കുകയാണ്, ക്ലെവര്‍ലി പറഞ്ഞു.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions