യു.കെ.വാര്‍ത്തകള്‍

പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'

ഫ്ലൂ കേസുകള്‍ സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈയാഴ്ച ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍' തുടരുകയാണ്. റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കും, ഫ്ലൂ ഉള്‍പ്പെടെ വിന്റര്‍ വൈറസുകള്‍ വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്.

കഴിഞ്ഞ ആഴ്ച അവസാനം ഫ്ലൂ കേസുകള്‍ 3140 എന്ന സംഖ്യയിലാണ് എത്തിയത്. സാധാരണ ഈ സമയത്തേക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കണക്കുകള്‍. ഒരാഴ്ച മുന്‍പത്തേക്കാള്‍ 18% കൂടുതലുമാണ് രോഗികളുടെ എണ്ണം.

കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും നേരിയ ആശ്വാസത്തിന് വകയുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. 'ആശുപത്രികളിലെ ഫ്ലൂ കേസുകള്‍ വര്‍ധിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. നോര്‍ത്ത് വെസ്റ്റിലെ ആശുപത്രികളില്‍ കഴിഞ്ഞ ആഴ്ച 4 ശതമാനം വരെ കേസുകള്‍ താഴ്ന്നു', എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുകളും, പ്രായമായവരെയും, രോഗസാധ്യത ഉയര്‍ന്നവരെയും സംരക്ഷിക്കാനായി പൊതുജനങ്ങള്‍ കൈക്കൊള്ളുന്ന നടപടികളും ചേര്‍ന്നാണ് രോഗികളുടെ എണ്ണം കൂടുന്നതില്‍ ഇടിവ് വന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി.

രൂപമാറ്റം വന്ന സ്‌ട്രെയിനാണ് ഇക്കുറി ഫ്ലൂ കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയത്. കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ സ്വയം പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം 26% ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുകയാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നിലപാട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions