യു.കെ.വാര്‍ത്തകള്‍

ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഇഫക്ട് മൂലം ആളുകളുടെ ഡിസംബര്‍ ഷോപ്പിംഗ് പ്രതിസന്ധിയില്‍. ബജറ്റിന്റെ പ്രത്യാഘാതമെന്നോണം ഇപ്പോള്‍ ജനങ്ങള്‍ ഷോപ്പിംഗ് കുറയ്ക്കുന്നുവെന്ന പരാതിയാണ് റീട്ടെയിലര്‍മാര്‍ പങ്കുവെയ്ക്കുന്നത്. ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതിവേട്ട കസ്റ്റമേഴ്‌സിന്റെ പഴ്‌സ് പൂട്ടിക്കെട്ടുകയാണ് ചെയ്തിരിക്കുന്നത്. നവംബറിലെ ബ്ലാക്ക് ഫ്രൈഡേ സെയില്‍സ് ജനങ്ങള്‍ കൈവിട്ടത് കനത്ത തിരിച്ചടിയായി മാറിയിരുന്നു.

ഇത് ഡിസംബറിലും ആവര്‍ത്തിക്കുമെന്നാണ് ഷോപ്പുകള്‍ ഭയക്കുന്നത്. എന്നുമാത്രമല്ല പുതുവര്‍ഷത്തിലും സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നും ആശങ്കയില്‍ പറയുന്നു. ക്രിസ്മസിലേക്കുള്ള ഒരുക്കത്തിലാണ് ഷോപ്പുകള്‍ക്ക് ആശ്വാസമേകുന്ന ആവേശം പ്രകടമാകാറുള്ളത്.

ലേബര്‍ നയങ്ങള്‍ മൂലം ബിസിനസ്സ് നിരക്കുകള്‍ ഉയര്‍ന്നതും, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സിലെ വേട്ടയും, മിനിമം വേജ് കുത്തനെ ഉയര്‍ത്തിയതുമെല്ലാം ബിസിനസ്സുകള്‍ക്ക് ആഘാതമാണ്. ഇതിനൊപ്പമാണ് കച്ചവടവും കുറയുന്നത്. 'ഹൈസ്ട്രീറ്റിലെ തിരിച്ചടി പബ്ബിലും, റെസ്റ്റൊറന്റിലും, കാര്‍ ഷോറൂമിലും വരെ പ്രകടമാകുന്നുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വില്‍പ്പന കുറഞ്ഞതായി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി വ്യക്തമാക്കി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions