യു.കെ.വാര്‍ത്തകള്‍

യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു

യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി തുടരെ മരണവാര്‍ത്തകള്‍. ക്രിസ്മസിന് ഒരുങ്ങുന്ന മലയാളികള്‍ക്ക് വലിയ ആഘാതമാണ് അപ്രതീക്ഷിതമായുള്ള വിയോഗങ്ങള്‍. ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ കഴിഞ്ഞ ദിവസം അന്തരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.

കണ്ണൂര്‍ ജില്ലയില്‍ ആലക്കോടിന് സമീപം തേര്‍ത്തല്ലി സ്വദേശിയും കടിയന്‍കുന്നേല്‍ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലില്‍ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വര്‍ഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടര്‍ന്നാണ് ഇന്ന് വിടവാങ്ങിയത്.

ഭാര്യ എല്‍സമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ്. കെവിന്‍ ബിജുവുമാണ് ഏകമകന്‍. ഔര്‍ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍, ന്യൂകാസില്‍ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

യുകെയിലെത്തിയ ആദ്യകാലം മുതല്‍ സാമൂഹിക സേവന രംഗങ്ങളില്‍ സജീവമായിരുന്ന ബിജു മാത്യു, ഏത് ആവശ്യത്തിനും സഹായിക്കാന്‍ സന്നദ്ധനായ വ്യക്തിയായിരുന്നു. ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions