യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍

ലണ്ടന്‍: വടക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ വെടിയേറ്റ് മരിച്ചത് കറുത്ത വര്‍ഗക്കാരന്‍. ഇയാളുടെ പേരും ചിത്രവും പോലീസ് ആദ്യമായി പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി സ്റ്റോണ്‍ബ്രിഡ്ജിലെ വെസ്റ്റ് എന്‍ഡ് ക്ലോസില്‍ നടന്ന സംഭവത്തില്‍ സൈമണ്‍ വെയ്റ്റ് എന്ന 55കാരനാണ് വെടിയേറ്റ് മരിച്ചത്.

കൊലയാളിക്കായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിവരമറിഞ്ഞ് രാത്രി ഒന്‍പതരയോടെ പോലീസും അടിയന്തിര സേവന വിഭാഗവും സംഭവസ്ഥലത്തെത്തി. അവര്‍ കഠിനമായി പ്രയത്‌നിച്ചെങ്കിലും വെയ്റ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടയുകയായിരുന്നു.

ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടിതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റതായ റിപ്പോര്‍ട്ടുകളുമില്ല. ഡാഷ്‌ക്യാം കാമറകളിലോ മറ്റോ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ദൃക്സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരും പോലീസിന് വിവരം കൈമാറണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions