അസോസിയേഷന്‍

മന്ത്രി റോഷി അഗസ്റ്റിന്‍ യുകെയില്‍; ആദ്യ പരിപാടി ലെസ്റ്ററില്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം

യുകെയിലെത്തിയ ജല വിഭവ വകുപ്പ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ റോഷി അഗസ്റ്റിനെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് (എം) മുന്‍ യുകെ ഘടകം പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, മുന്‍ ഓഫീസ് ചാര്‍ജ് സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, സീനിയര്‍ നേതാവും സെക്രട്ടറിയുമായ സി എ ജോസഫ്, മുന്‍ നാഷണല്‍ ട്രഷര്‍ ജെയ്മോന്‍ വഞ്ചിത്താനം, സീനിയര്‍ നേതാവ് ജോയ് വള്ളുവന്‍കോട്, യുകെ ഘടകം ഓഫീസ് ചാര്‍ജ് സെക്രട്ടറി ജിജോ അരയത്ത്, സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ജോഷി സിറിയക്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ടോണി സെബാസ്റ്റിയന്‍ കാവാലം, ജീത്തു പൂഴിക്കുന്നേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഗ്ലോബല്‍ കമ്മിറ്റിക്കു വേണ്ടി സീനിയര്‍ നേതാവ് സി എ ജോസഫും യുകെ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിജോ അരയത്തും സൗത്ത് റീജിയണല്‍ കമ്മറ്റിക്ക് വേണ്ടി റീജിയണല്‍ പ്രസിഡന്റ് ജോഷി സിറിയക്കും ബൊക്കെ നല്‍കി റോഷി അഗസ്റ്റിനെ സ്വീകരിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചക്ക് 12 മണിക്ക് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് റോഷി അഗസ്റ്റിന്
വമ്പിച്ച സ്വീകരണം നല്‍കും.

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) മുന്‍ യുകെ ട്രെഷര്‍ ജെയ്മോന്‍ വഞ്ചിത്താനമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഭാരവാഹികളും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള റോഷി അഗസ്റ്റിന്റെ നിരവധി സുഹൃത്തുക്കളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

Manuel mathew (President ): +44 7471 804154

Shymon Thottumkal : 07737 171244

Jaimon Vanchithanam : +44 7906 578702

  • ഐഒസി യുകെ കേരള ചാപ്റ്റര്‍ സറേ റീജിയന്റെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു; ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ച
  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions