യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും

ഏറ്റവും തിരക്കേറിയ ട്യൂബ് സ്റ്റേഷനുകളായ ലിവര്‍പൂള്‍ സ്ട്രീറ്റും വാട്ടര്‍ലൂവും എഞ്ചിനീയറിങ് ജോലികള്‍ക്കായി അടയ്ക്കുന്നു. പുതിയ ഗ്ലാസ് പാനലുകള്‍ സ്ഥാപിക്കാനും ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുമാണ് ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന്‍ അടയ്ക്കുന്നത്.

ക്യൂന്‍സ്ടൗണ്‍ റോഡിലേക്കുള്ള പുതിയ എന്‍ട്രന്‍സ് തുറക്കുന്ന ജോലിയാണ് വാട്ടര്‍ലൂ സ്റ്റേഷനില്‍. സ്ട്രാറ്റ്ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ സ്ട്രീറ്റിലേക്ക് ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. ക്രിസ്മസ് മുതല്‍ 28-ാം തീയതി വരെയാണ് വാട്ടര്‍ലൂ സ്റ്റേഷന്‍ അടയ്ക്കുന്നത്. 28ന് തുറന്നാലും ജനുവരി നാല് വരെ നിയന്ത്രിത സര്‍വീസുകളേ വാട്ടര്‍ലൂവിലേക്ക് അനുവദിക്കൂ എന്നും നെറ്റ്‌വര്‍ക്ക് റെയില്‍ അധികൃതര്‍ അറിയിച്ചു.

മാസങ്ങളായി നടന്നുവരുന്ന 23 മില്യണ്‍ പൗണ്ടിന്റെ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനുകള്‍ അടച്ചുള്ള ജോലി. പതിനായിരക്കണക്കിന് ക്രിസ്മസ് -ന്യൂയര്‍ യാത്രകളെ ഇത് ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions