യു.കെ.വാര്‍ത്തകള്‍

സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍

അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന്മേല്‍ അനുകൂല തീരുമാനം എന്ന നിബന്ധന അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കാനുള്ള ഉദ്ദേശത്തോടെയാണ് ചര്‍ച്ചയ്ക്ക് തയാറാകുന്നതെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്.

പുരോഗമനപരമായ നിലപാടുമായി ചര്‍ച്ചയ്ക്ക് എത്താനാണ് വെസ് സ്ട്രീറ്റിംഗിനെ ബിഎംഎ ഉപദേശിക്കുന്നത്. കഴിഞ്ഞ പണിമുടക്ക് ഒഴിവാക്കാന്‍ അവസാന നിമിഷം കാണിച്ച ആവേശം പ്രോത്സാഹനകരമായിരുന്നുവെങ്കില്‍ സമയം വൈകിയിരുന്നുവെന്നാണ് ബിഎംഎ നിലപാട്.

ചര്‍ച്ചകളില്‍ തിരിച്ചെത്തുമെന്ന സൂചന സ്ട്രീറ്റിംഗും മുന്നോട്ട് വെച്ചു. 2026-ല്‍ എന്‍എച്ച്എസില്‍ ഒരു ദിവസം പോലും സമരം നടക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്യും. തുടര്‍ച്ചയായി തടസ്സം സൃഷ്ടിക്കുന്ന ഈ നടപടികള്‍ക്ക് അവസാനം കുറിയ്ക്കാന്‍ പുതുവര്‍ഷത്തില്‍ ബിഎംഎയുമായി ചര്‍ച്ച പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്, സ്ട്രീറ്റിംഗ് പറഞ്ഞു.

ഫ്ലൂ സീസണ്‍ കൊണ്ടുപിടിച്ച് അരങ്ങേറുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രിയും, ഹെല്‍ത്ത് സെക്രട്ടറിയും മുന്നോട്ട് വെച്ചത്. എന്നിരുന്നാലും അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിച്ചപ്പോള്‍ സ്ട്രീറ്റിംഗും, ബിഎംഎയും സ്വരം മയപ്പെടുത്തിയെന്നത് ജനങ്ങളെ സംബന്ധിച്ചും, എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്കും ആശ്വാസമാണ്.

26% ശമ്പളവര്‍ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്കായി ബിഎംഎ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ധന നേടിയ ഡോക്ടര്‍മാര്‍ ഇക്കുറിയും ഭീമന്‍ വര്‍ധനവാണ് ചോദിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions