നാട്ടുവാര്‍ത്തകള്‍

ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു; പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നഷ്ടപ്പെട്ടു

ട്രെയിന്‍ യാത്രയ്ക്കിടയില്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു. സമസ്തി പൂരില്‍ മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോഴായിരുന്നു കവര്‍ച്ച. ബാഗില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും രേഖകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്ന് പി കെ ശ്രീമതി പറഞ്ഞു.

മഹിളാ അസോസിയേഷന്റെ ബിഹാര്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊല്‍ക്കത്തയില്‍ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിന്‍ യാത്ര നടത്തിയത്. ഇതിനിടയിലാണ് മോഷണം നടന്നത്. ബാഗിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും 40,000 രൂപയും മൊബൈര്‍ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.

ഉറങ്ങുമ്പോള്‍ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു. എഴുന്നേറ്റ് നോക്കിയപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നു. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിന്‍ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലീസുകാരനോട് കാര്യങ്ങൾ പറഞ്ഞു.

എന്നാല്‍ നിസ്സംഗതയോടെയാണ് പൊലീസുകാരന്‍ പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. ട്രെയിന്‍ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പറഞ്ഞു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions