നാട്ടുവാര്‍ത്തകള്‍

ദിലീപിനെ വിട്ടയച്ച മാനദണ്ഡം തനിക്കും ബാധകം: ഹൈക്കോടതിയെ സമീപിച്ച് രണ്ടാം പ്രതി മാര്‍ട്ടിന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മാര്‍ട്ടിന്‍ ആന്റണി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്റെ അപ്പീല്‍. താന്‍ ഡ്രൈവര്‍ മാത്രമാണ്, കുറ്റകൃത്യത്തില്‍ പങ്കില്ല. കുറ്റകൃത്യം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നുണ്ട്.

കേസില്‍ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങള്‍ തനിക്കും ബാധകമാണ്. വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും അപ്പീലില്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

കേസില്‍ 20 വര്‍ഷം കഠിന തടവിന് വിധിച്ചതിന് പിന്നാലെ മാര്‍ട്ടിന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ മാര്‍ട്ടിന്‍ ഉള്‍പ്പടെ ആറ് പ്രതികള്‍ക്കാണ് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ വടിവാള്‍ സലീമും പ്രദീപും വിധിക്കെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് വടിവാള്‍ സലീം. ആറാം പ്രതിയാണ് പ്രദീപ്. കേസില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെവിട്ടത്.

ഇതിനിടെ നടിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്ന തരത്തില്‍ മാര്‍ട്ടിന്‍ അധിക്ഷേപ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതില്‍ അതിജീവിത പരാതി നല്‍കിയിരുന്നു. വീഡിയോ പങ്കുവെച്ചവരുടെ ലിങ്കുകള്‍ അടക്കം നല്‍കിയാണ് അതിജീവിത പരാതി നല്‍കിയത്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions