നാട്ടുവാര്‍ത്തകള്‍

എയര്‍ ഇന്ത്യ റോമിലേക്കും ഇന്‍ഡിഗോ ലണ്ടനിലേക്കും; ഇന്ത്യ-യൂറോപ്പ് യാത്ര എളുപ്പമാകും


അടുത്ത വര്‍ഷം മുതല്‍ ഇന്ത്യക്കും യൂറോപ്പിനുമിടയില്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കും. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ റോമിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഇന്‍ഡിഗോ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

2020-ന്റെ തുടക്കം വരെ ഡല്‍ഹിയില്‍ നിന്ന് റോമിലേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ, ഇറ്റലിയില്‍ വ്യാപകമായ കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. 2026 മാര്‍ച്ച് 25 മുതല്‍ എയര്‍ ഇന്ത്യ ഡല്‍ഹിയും റോമും (ലിയോനാര്‍ഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളം - ഫിയുമിസിനോ) ബന്ധിപ്പിച്ച് ആഴ്ചയില്‍ നാല് സര്‍വീസ് നടത്തും. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ബോയിങ് 787-8 വിമാനങ്ങളില്‍ സര്‍വീസ്.

ആറു വര്‍ഷത്തിന് ശേഷം റോമിലേക്കുള്ള തിരിച്ചുവരവാണിതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. 'ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയും ഇറ്റലിയും സംസ്‌കാരം, വ്യാപാരം, വാണിജ്യം എന്നിവയില്‍ ആഴത്തിലുള്ള ബന്ധം പങ്കിടുന്നു. അതിനാല്‍ റോമിനെ ഞങ്ങളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഭാവികമാണ്'- എയര്‍ ഇന്ത്യയുടെ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. റോമിന്റെ കൂട്ടിച്ചേര്‍ക്കലോടെ എയര്‍ ഇന്ത്യ യൂറോപ്പില്‍ എട്ട് സ്ഥലങ്ങളിലും യുകെയില്‍ മൂന്ന് സ്ഥലങ്ങളിലും സര്‍വീസ് നടത്തും.

അതേസമയം, ഇന്‍ഡിഗോ ഫെബ്രുവരി 2 മുതല്‍ ഡല്‍ഹി-ലണ്ടന്‍ (ഹീത്രൂ) ഇടയില്‍ പുതിയ ഡയറക്ട് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ അഞ്ച് തവണ സര്‍വീസ് നടത്തും. ബോയിങ് 787 വിമാനങ്ങളാകും ഉപയോഗിക്കുക. ഇന്‍ഡിഗോ ഇതിനകം മുംബൈ-ലണ്ടന്‍ ഇടയില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഇനി ആഴ്ചയില്‍ 12 വിമാനങ്ങള്‍ ലണ്ടനിലേക്ക് സര്‍വീസ് നടത്തും. കൂടാതെ 2026 ജനുവരി മുതല്‍ ഏഥന്‍സിലേക്കുള്ള നേരിട്ടുള്ള സര്‍വീസും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions