യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു

കുടിയേറ്റ വിരുദ്ധ നിലപാടില്‍ കടുത്ത നിരാശയിലും ആശങ്കയിലുമാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാരും നഴ്‌സുമാരും. വംശീയതയും തൊഴിലിടത്തെ പ്രതിസന്ധികളും മൂലം വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും കൂടുതലായി രാജിവയ്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ കുടിയേറ്റ നയവും ജോലിയിടത്തെ വംശീയതയും പലരിലും നിരാശയുണ്ടാക്കുകയാണ്. യുകെയെ വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളജസിന്റെ നേതൃത്വം പറയുന്നത്.

വിദേശ മെഡിക്കല്‍ ജീവനക്കാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ കാര്യമായ കുറവാണ് കാണുന്നത്. നിലവില്‍ യുകെയിലെ ഡോക്ടര്‍മാരുടെ 42 ശതമാനവും വിദേശ യോഗ്യതയുള്ളവരാണ്. ഇവരുടെ സേവനവും അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ആശുപത്രിയിലെ വംശീയ അധിക്ഷേപങ്ങളില്‍ പലരും തുറന്നുപ്രതികരിക്കുകയാണ്. വിദേശ ജീവനക്കാരുടെ സേവനം അനിവാര്യമായ എന്‍എച്ച്എസില്‍ കുടിയേറ്റ വിരുദ്ധ നയം കൊണ്ടുവന്നാല്‍ അത് ആരോഗ്യ മേഖലയ്ക്ക് തന്നെയാണ് നഷ്ടമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുകെയിലെയും, അയര്‍ലണ്ടിലെയും 220,000 ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘമാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. വിദേശ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും സംഭാവന ഇല്ലെങ്കില്‍ എന്‍എച്ച്എസ് എളുപ്പത്തില്‍ തകരുമെന്നാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ് ചെയര്‍ ഡോ. ജിയാനെറ്റ് ഡിക്ക്‌സണ്‍ പറഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് സുരക്ഷിതമായി നടത്തിക്കൊണ്ട് പോകുന്നതില്‍ ഇവര്‍ സുപ്രധാനമാണ്.

രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാരോട് കാണിക്കുന്ന വിദ്വേഷം വിദേശ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അകറ്റുന്നതായി ഡോ. ജിയാനെറ്റ് ഡിക്ക്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എന്‍എച്ച്എസ് സഹജീവനക്കാരില്‍ നിന്നും, രോഗികളില്‍ നിന്നും വിദേശ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വംശവെറിയും, ചൂഷണങ്ങളും പ്രശ്‌നമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions