യു.കെ.വാര്‍ത്തകള്‍

ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!

ജോലിയിലെ വീഴ്ചയെന്ന പേരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ എന്‍എച്ച്എസ് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവിധ വിഭാഗങ്ങളിലായി നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, അഡ്മിനിസ്‌ട്രേറ്റിങ് സ്റ്റാഫ് എന്നിവരുള്‍പ്പെടെയാണ് നടപടി നേരിട്ടത്.

കര്‍ശന നടപടികള്‍ തുടരുമെന്ന നിലപാടിലാണ് എന്‍എച്ച്എസ്. തുടര്‍ച്ചയായ പരാതികള്‍, ജോലി ചെയ്യുന്നതിലെ പിഴവുകള്‍, പരിശീലന സമയത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്, രോഗികളോടുള്ള പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയാണ് പുറത്താക്കലിന് കാരണം. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി പിന്നാലെയാണ് നടപടിയെടുത്തതെന്നാണ് എന്‍എച്ച്എസ് വിശദീകരണം.

എന്നാല്‍ ജീവനക്കാര്‍ കുറവായതിനാല്‍ ജോലി ഭാരവും സമ്മര്‍ദ്ദവുമാണ് ജീവനക്കാരുടെ വീഴ്ചയ്ക്ക് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions