യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം


ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ രണ്ടു പത്തനംതിട്ട സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ വംശീയ ആക്രമണം. യുകെ പൗരയായ ഒരു സ്ത്രീ കത്തിയുമായെത്തി 'ഇന്ത്യന്‍സ്' എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കയറിയ ബസില്‍ വെള്ളക്കാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

അഷിതയുടെ വയറിനു ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനു ചവിട്ടേറ്റത്‌. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിയുകയായിരുന്നു.
പോലീസ് എത്തിയാണ് മൂന്നു പേരെയും ആശുപത്രിയിലാക്കിയത്. യുകെ സമയം ഞായര്‍ രാവിലെ ഏഴരയോടെ യൂവതികള്‍ ക്രോയിഡോണില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

ആക്രമണം നടക്കുന്ന സമയം സോബി നാട്ടിലുള്ള ഭര്‍ത്താവ് ജോണ്‍പോളും മക്കളുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ആക്രമണം കണ്ടു കുട്ടികളും ഭര്‍ത്താവും പേടിച്ചു നിലവിളിച്ചു . സോബി ഇരുന്ന സീറ്റിനു മുമ്പിലാണ് ആദ്യം ആക്രമണം നടത്തിയത്. തടയാന്‍ ശ്രമിക്കുമ്പോഴാണ് സോബിയ്ക്ക് മര്‍ദ്ദനമേറ്റത്. ബസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പിന്നീട് അക്രമിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് പൊലീസിന് വിളിക്കുകയായിരുന്നു.

സംഭവം യുകെയിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏഷ്യാക്കാര്‍ക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും ആക്രമണം നടക്കുന്നുണ്ടെങ്കിലും പൊതുഗതാഗത സംവിധാനത്തില്‍ വച്ച് പരസ്യമായ ഇത്തരമൊരു കത്തിയാക്രമണം മലയാളികള്‍ക്ക് നേരെ നടന്നു എന്നതാണ് ഗൗരവകരം.

ബ്രിട്ടനില്‍ വംശീയത വര്‍ദ്ധിക്കുന്നുവെന്ന ആശങ്ക വര്‍ദ്ധിക്കുന്നതിനിടെയാണ് വിദേശ ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിച്ച് അതിക്രമം നടന്നിരിക്കുന്നത്. വംശവെറി രൂക്ഷമാകുകയും, അതിന് എന്‍എച്ച്എസ് ജീവനക്കാര്‍ ഇരയാകുകയും ചെയ്യുന്നത് ഞെട്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കുന്നതായും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടയിലാണ് പൊതുസ്ഥലത്ത് വെച്ച് മലയാളി നഴ്‌സുമാര്‍ക്ക് അതിക്രമം നേരിട്ടത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions