യു.കെ.വാര്‍ത്തകള്‍

അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി

എച്ച്എസ് ട്രസ്റ്റില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ടെന്ന പരാതിയില്‍ തൊഴില്‍ ട്രൈബ്യൂണല്‍ 85000 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചു. കൗണ്ടി ഡര്‍ഹാം ആന്‍ഡ് ഡാര്‍ലിങ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ ഫൈസല്‍ ഖുറേഷിക്കാണ് അനുകൂല വിധി സമ്പാദിക്കാനായത്.

2021 ജനുവരിയില്‍ ന്യൂകാസിലില്‍ നിന്നുള്ള ഖുറേഷി ട്രസ്റ്റിന്റെ ബാങ്ക് ഷിഫ്റ്റ് സംവിധാനത്തിലൂടെ ജോലി ചെയ്തുവരികയായിരുന്നു.

സ്ഥിരമായി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ജീവനക്കാരനായി കണ്ട് ആനുകൂല്യവും അവകാശങ്ങളും നല്‍കണമെന്ന് ഡോ ഖുറേഷ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഇനി ഷിഫ്റ്റുകള്‍ നല്‍കില്ലെന്നും ബാങ്ക് ഷിഫ്റ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും ട്രസ്റ്റ് അറിയിച്ചു. ഇതാണ് അന്യായ പിരിച്ചുവിടലിലേക്ക് നയിച്ചതെന്നും സിക്ക് പേ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി.

ആദ്യ കാലഘട്ടത്തില്‍ എതിര്‍പ്പറിയിച്ച ട്രസ്റ്റ് പിന്നീട് ഡോക്ടര്‍ തങ്ങളുടെ ജീവനക്കാരനായി അംഗീകരിക്കുന്നുവെന്നും ട്രൈബ്യൂണല്‍ വിധി സ്വീകരിക്കണമെന്നും അറിയിച്ചു. രാജ്യത്ത് ഇത്തരം ദുരുപയോഗങ്ങളുണ്ടെന്ന് ഡോക്ടര്‍ പ്രതികരിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions