യു.കെ.വാര്‍ത്തകള്‍

പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല

പുതുവത്സരാഘോഷം പരിഗണിച്ചു ലണ്ടനിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമുണ്ടാവില്ല. യാത്ര പുറപ്പെടും മുമ്പേ കൃത്യമായ പ്ലാനിങ് വേണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പേ പുറപ്പെടേണ്ട സ്ഥലത്തെ കുറിച്ചും വഴിയിലുള്ള നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

പുതുവത്സരാഘോഷ വെടിക്കെട്ട് പ്രദര്‍ശനമാണ് സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന പരിപാടി. ഇതിന്റെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു. തെംസ് നദിക്കരയില്‍ ടിക്കറ്റില്ലാത്തവര്‍ക്ക് കയറാനാവില്ല. പ്രിംറോസ് ഹില്ലിലെ വ്യൂ പോയന്റും അടച്ചിരിക്കും.ലണ്ടനിലേക്കും പുറത്തേക്കുമുള്ള യാത്രയില്‍ ജാഗ്രത വേണമെന്നും അപ്‌ഡേറ്റുകള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്

അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം 999 സേവനം തേടുക. അനാവശ്യമായ കോളുകള്‍ അത്യാവശ്യമായവര്‍ക്ക് സഹായം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും നിരത്തുകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ മെറ്റ് പോലീസ് ജാഗ്രത പാലിക്കുകയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions