യു.കെ.വാര്‍ത്തകള്‍

ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍

യുകെ മലയാളികള്‍ക്ക് അഭിമാനമായി മലയാളി നിഖില്‍ പുലിക്കോട്ടില്‍. വാര്‍വിക്ക്ഷയര്‍ യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ തൂത്തുവാരിയാണ് കുന്നംകുളത്തുകാരന്‍ നിഖില്‍ പുലിക്കോട്ടില്‍ മലയാളി സമൂഹത്തിനു അഭിമാനമായത്. ഇംഗ്ലീഷ് നാഷണല്‍സില്‍ പതിനഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സിംഗ്ള്‍സില്‍ ചാമ്പ്യന്‍ ആവുകയും, ഡബിള്‍സില്‍ യോര്‍ക്ഷെയര്‍, ഹാലിഫാക്‌സില്‍ നിന്നുള്ള ഫില്‍ ഡാനിയേലുമായി കൂട്ടൂചേര്‍ന്ന് ഡബിള്‍സില്‍ സ്വര്‍ണ്ണം നേടുകയും, മിക്‌സഡ് ഡബിള്‍സില്‍ മുന്‍ ഇന്‍ഡോനേഷ്യന്‍ നാഷണല്‍ താരത്തിന്റെ മകളും, ലൗഗ്‌ബോറോ, ലെസ്റ്ററില്‍ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേര്‍ന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിള്‍ ഗോള്‍ഡ് മെഡലുകള്‍ ഉയര്‍ത്തി നിഖില്‍ ടൂര്‍ണമെന്റിലെ സുവര്‍ണ്ണ താരമാവുകയായിരുന്നു.

നാലുവര്‍ഷമായി തുടര്‍ച്ചയായി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധേയമായി ഉയര്‍ന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ക്കൂടി ചാര്‍ത്തിയിരിക്കുകയാണ്.

സിംഗിള്‍സ് ഫൈനല്‍ മത്സരത്തില്‍ നിഖില്‍ അനായാസേന 21 -14, 21 -16 എന്നീ സ്‌കോറുകള്‍ക്കു എതിരാളിയായ വാര്‍വിക്ഷയറില്‍ നിന്നുള്ള ശുചിര്‍ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളില്‍ തളക്കുകയായിരുന്നു. ഡബിള്‍സില്‍ യോര്‍ക്ക്ഷയറിലെ ഹാലിഫാക്സില്‍ നിന്നുള്ള ഫില്‍ ഡാനിയേലുമായി ചേര്‍ന്നുണ്ടാക്കിയ ഡബിള്‍സ് പാര്‍ട്ണര്‍ഷിപ്പിലും, മിക്‌സഡ് ഡബിള്‍സ്സില്‍ മുന്‍ ഇന്തോനേഷ്യന്‍ ചാമ്പ്യന്റെ മകളും, ലെസ്റ്ററില്‍ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി കൈകോര്‍ത്തും സ്വര്‍ണ്ണ മെഡലുകള്‍ തൂത്തുവാരുക ആയിരുന്നു നിഖില്‍. ഡബിള്‍സിലും, മിക്‌സഡ് ഡബിള്‍സിലും ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുവാന്‍ എതിര്‍ ടീമുകള്‍ക്കവസരം നല്‍കാത്ത കായിക മികവാണ് നിഖിലും കൂട്ടാളികളും ഇംഗ്ലീഷ് നാഷണല്‍സില്‍ പുറത്തെടുത്തത്.
മുന്‍ ഇംഗ്ലീഷ് താരം റോബര്‍ട്ട് ഗോഡ്‌ലിങ് നടത്തുന്ന ഒപിബിസി അക്കാഡമിയിലാണ് ബാഡ്മിന്റണ്‍ പരിശീലനം നടത്തുന്നത്.

നിഖിലിന്റെ ജ്യേഷ്ഠ സഹോദരന്‍ സാമൂവല്‍ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റന്‍ കളിക്കളങ്ങളിലെ വിജയ താരമാണ്. ഈ വര്‍ഷം U19 കാറ്റഗറിയില്‍ മാറ്റുരച്ച സാമുവല്‍ പുലിക്കോട്ടില്‍ നാഷണല്‍സില്‍ ബ്രോണ്‍സ് മെഡല്‍ നേടിയിരുന്നു. അപ്മിനിസ്റ്റര്‍ കൂപ്പര്‍ ആന്‍ഡ് കോബോണ്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളാണ് സാമുവലും, നിഖിലും. പത്താം ക്ലാസില്‍ പഠിക്കുന്ന നിഖില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.

ലണ്ടനില്‍ താമസിക്കുന്ന ദീപക് - ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ ഇളയ മകനാണ് നിഖില്‍ ദീപക് പുലിക്കോട്ടില്‍. പിതാവ് ദീപക് എന്‍എച്ച്എസില്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജറായും അമ്മ ബിനി ദീപക് എന്‍എച്ച്എസില്‍ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions