റെഡ്ഡിംഗില്‍ മലയാളി സംരംഭകനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി വിന്‍സെന്റ് ഫിലിപ്പ് (58) ആണ് മരണമടഞ്ഞത്. അടുത്തിടെ വിവാഹിതനായ വിന്‍സെന്റ് ഫിലിപ്പ് ഡല്‍ഹിയില്‍ നിന്നും ഇറ്റലിയില്‍ എത്തി അവിടെ നിന്നാണ് യുകെയിലേക്ക് വരുന്നത്. തന്റെ ഭാര്യ ഏഴു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിതയായി മരിച്ചതോടെയാണ് വിന്‍സെന്റ് യുകെയില്‍ നിന്നും വിവാഹം കഴിച്ചതും ഒടുവില്‍ യുകെ മലയാളി ആയി മാറിയതും.
രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ വിന്‍സെന്റ് ഡല്‍ഹിയിലും സംരംഭകനായി ജോലി ചെയ്ത അനുഭവം മുന്‍ നിര്‍ത്തി ടൂറിസം രംഗവുമായി ബന്ധപ്പെട്ട ഒരു സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായി റെഡ്ഡിംഗില്‍ ഓഫിസ് എടുത്തു പ്രവര്‍ത്തനം പുരോഗമിക്കുന്നതിനു ഇടയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം വിട്ട് നല്‍കാന്‍ ഏതാനും ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.