യു.കെ.വാര്‍ത്തകള്‍

നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് മുങ്ങി; യുവതിയ്ക്കായി അന്വേഷണം


പ്രസവത്തിനു ശേഷം നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് മുങ്ങി. ലണ്ടന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയ യുവതിയ്ക്കായി വ്യാപക തിരച്ചിലിലാണ് പോലീസ് . ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇരുപതുകളില്‍ ഉള്ള യുവതിയാണ് കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മുങ്ങിയത്.

കുട്ടി ആശുപത്രിയില്‍ ആരോഗ്യ വിദഗ്ധരുടെ പരിചരണത്തിലാണ് . നിലവില്‍ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. കറുത്ത മുടിയും മെലിഞ്ഞ ശരീരവുമായ യുവതി കാണാതാകുമ്പോള്‍ ഇളം നിറമുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്.

പ്രസവിച്ച് വൈകാതെ സ്ത്രീ ആശുപത്രി വിട്ടു. ഇതു ക്രിമിനല്‍ സംഭവമമല്ല. യുവതിയുടെ ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് അന്വേഷണം. എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കാനാണു നിര്‍ദ്ദേശം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions