യു.കെ.വാര്‍ത്തകള്‍

ചാനല്‍ ടണലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു; യൂറോസ്റ്റാര്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

ചാനല്‍ ടണലിലുണ്ടായ സാങ്കേതിക തകരാര്‍ മൂലമുള്ള തടസ്സങ്ങള്‍ പരിഹരിച്ചതോടെ യൂറോ സ്റ്റാറിലെ ഷട്ടല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. യുകെയേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന ടണലിലെ ഓവര്‍ഹെഡ് വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറും ഒരു ട്രെയ്ന്‍ വഴിയില്‍ കുടുങ്ങിയതുമാണ് ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കിയത്. രാത്രിയില്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം രാവിലെ സര്‍വീസ് പുനരാരംഭിച്ചു.

സംഭവത്തില്‍ യൂറോസ്റ്റാര്‍ പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലണ്ടന്‍ സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബുധനാഴ്ചത്തെ ഭൂരിഭാഗം സര്‍വീസുകളും നടത്തിയെങ്കിലും പാരീസ്, ബ്രസ്സല്‍സ്, ആംസ്റ്റര്‍ ഡാം എന്നിവിടങ്ങളിലേക്കുള്ള മൂന്നു സര്‍വീസുകള്‍ റദ്ദാക്കി.

യാത്രക്കാര്‍ ഔദ്യോഗിക വെബ് സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പുതുവത്സര യാത്രയ്ക്കിറങ്ങിയ ആയിരക്കണക്കിന് പേരെ വലച്ചതായിരുന്നു തകരാര്‍. തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് പൂര്‍ണ്ണ ടിക്കറ്റ് റീഫണ്ടും അധിക നഷ്ടപരിഹാരവും നല്‍കുമെന്ന് യൂറോസ്റ്റാര്‍ വ്യക്തമാക്കി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions