യു.കെ.വാര്‍ത്തകള്‍

സംഹാരരൂപിയായി ആര്‍ട്ടിക് ഫ്രീസ്: ഇംഗ്ലണ്ടില്‍ മുഴുവന്‍ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു

ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ദിനം മഞ്ഞില്‍ മൂടി. പുതുവത്സര ദിനം കനത്ത മഞ്ഞുവീഴ്ചയാണ് എങ്ങും. വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ മുഴുവന്‍ അപൂര്‍വ്വ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആര്‍ട്ടിക് ഫ്രീസ് മൂലം ചില ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

ഇതിനകം താപനില -10 സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. യുകെയില്‍ ലണ്ടനില്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ മഞ്ഞും, ഐസും എത്തുമെന്നാണ് പ്രവചനങ്ങള്‍. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ടാണ് പ്രാബല്യത്തിലുള്ളത്. ഈ മുന്നറിയിപ്പ് ജനുവരി 6 വരെ തുടരും.

മുന്നറിയിപ്പിന്റെ നിലവാരം ഏറെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ സുപ്രധാന ആഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. കൂടാതെ 65 വയസ്സിന് മുകളിലുള്ള ആളുകളില്‍ മരണസാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം ചെറുപ്പക്കാരിലും അപകടസാധ്യത നിലനില്‍ക്കുന്നു.

18 ഡിഗ്രിക്ക് മുകളില്‍ വീടുകള്‍ ചൂടാക്കി വെയ്ക്കാനാണ് ഉപദേശമെങ്കിലും ഇത് ബുദ്ധിമുട്ടായി മാറുമെന്നും പറയപ്പെടുന്നു. ആശുപത്രികള്‍, കെയര്‍ ഹോമുകള്‍ പോലുള്ള സുപ്രധാന സംവിധാനങ്ങളിലും താപനില താഴുമെന്നാണ് ആശങ്ക. യാത്രാ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ വിവിധ മേഖലകളില്‍ ജീവനക്കാര്‍ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാകുകയും, സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടാനും ഇടയുണ്ട്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും സംയുക്തമായാണ് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് തണുപ്പ് മുന്നറിയിപ്പുള്ളതെങ്കിലും വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളും തണുപ്പിന്റെ ആഘാതമുണ്ടാവും. യുകെയിലെ നാല് മേഖലകളിലും വരും ദിനങ്ങളില്‍ മഞ്ഞും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.

മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ തുടര്‍ച്ചയായി മഞ്ഞ് വീഴാന്‍ ഇടയുണ്ടെന്നും, ഇത് യാത്രാ തടസ്സങ്ങളിലേക്ക് നയിക്കുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയോടെ 1 ഇഞ്ച് മുതല്‍ 2 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. ചില മേഖലകളില്‍ 8 ഇഞ്ച് വരെ മഞ്ഞിനും സാധ്യതയുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions