ജീവിതം കരുപ്പിടിപ്പിക്കുവാനായി രണ്ടു വര്‍ഷം മുന്‍പ് അയര്‍ലന്‍ഡില്‍ എത്തി അപ്രതീക്ഷിതമായി വിധി കീഴടക്കിയ കോട്ടയം, ആര്‍പ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പില്‍ അഭിലാഷിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ ലാറി മസ്സി ഫ്യൂണറല്‍ ഹോം, ബാലിഫെര്‍മോട്ടില്‍ ആണ് പൊതുദര്‍ശനം ഒരുക്കിയത്. സംസ്‌കാര ശുശ്രൂഷ ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്, ബാല്‍ഗാഡി, ലൂക്കന്‍നിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹൃദയസ്തംഭനം മൂലമാണ് ജോസഫ് ജെയിംസ് (അഭിലാഷ്-49) കഴിഞ്ഞദിവസം മരണമടഞ്ഞത്.18 വയസും അതില്‍ താഴെയുമുള്ള 5 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് അഭിലാഷ് - ആശ ദമ്പതികള്‍ക്കുള്ളത്. നഴ്‌സ് ആയ ആശ രണ്ട് വര്‍ഷം മുന്‍പ് അയര്‍ലന്‍ഡില്‍ എത്തിയെങ്കിലും 9 മാസം മുന്‍പാണ് മറ്റ് കുടുംബാംഗങ്ങള്‍ അയര്‍ലന്‍ഡില്‍ എത്തിയത്.
പൊതു ദര്‍ശനം:
ലാറി മസ്സി ഫ്യൂണറല്‍ ഹോം, ബാലിഫെര്‍മോട്ട്.
02/01/2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.
സംസ്‌കാര ശുശ്രൂഷ:
ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്,ബാല്‍ഗാഡി, ലൂക്കന്‍.
03/01/2026 ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുര്‍ബാനയോടെആരംഭിക്കും.
ശേഷം പ്രാര്‍ത്ഥനകളും സംസ്‌കാരവും :
എസ്‌കര്‍ ലോണ്‍ സെമിത്തേരി, ലൂക്കന്‍
Eircode: K78 E9T7