യു.കെ.വാര്‍ത്തകള്‍

മഞ്ഞ് വീഴ്ച: യുകെയുടെ കൂടുതല്‍ ഭാഗങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രവചിച്ച് മെറ്റ് ഓഫീസ്

യുകെയില്‍ പുതുവര്‍ഷം ഒരാഴ്ചയോളം കടുപ്പമേറിയ ആര്‍ട്ടിക് ഫ്രീസ് തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. പകല്‍ സമയത്ത് പോലും താപനില പൂജ്യം സെല്‍ഷ്യസിന് മുകളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. 2026 തുടക്കം തന്നെ തണുപ്പിച്ച് കൊണ്ടായിരുന്നു. ഇത് തുടരുകയുമാണ്.

ബുധനാഴ്ച രാത്രി അബെര്‍ഡീന്‍ഷയറില്‍ താപനില -10 സെല്‍ഷ്യസ് വരെ താഴ്ന്നു. നോര്‍ത്ത് മേഖലകളില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് കൂടി ചേരുമ്പോള്‍ തണുപ്പ് അധികരിക്കുകയാണ്. രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്കായി മെറ്റ് ഓഫീസ് ഇപ്പോള്‍ മഞ്ഞിനും, ഐസിനുമുള്ള കൂടുതല്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആര്‍ട്ടിക് കാറ്റ് യുകെയിലെ ഭൂരിഭാഗം മേഖലയിലും എത്തിയതോടെ വീക്കെന്‍ഡിലേക്കും തണുപ്പ് കാലാവസ്ഥ നീളുമെന്ന് മെറ്റ് പറയുന്നു.

ആളുകള്‍ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങളും, മുന്നറിയിപ്പുകളും ശ്രദ്ധിച്ച് മുന്‍കൂറായി ഒരുങ്ങി ഇരിക്കണമെന്ന് മെറ്റ് ഓഫീസ് ആവശ്യപ്പെടുന്നു. ഇംഗ്ലണ്ടിന് പുറമെ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ശനിയാഴ്ച മഞ്ഞിനും, ഐസിനും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ ഇത് കവര്‍ ചെയ്യും.

ഇന്‍വേര്‍നെസ്, മോറേ, അബെര്‍ഡീന്‍ഷയര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബര്‍ മുന്നറിയിപ്പാണുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 40 സെന്റിമീറ്റര്‍ വരെ മഞ്ഞ് പെയ്യുന്നതിനാല്‍ വാഹനങ്ങള്‍ മഞ്ഞില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. തണുപ്പ് കാലാവസ്ഥാ ഹെല്‍ത്ത് അലേര്‍ട്ട് ഇംഗ്ലണ്ടില്‍ ആംബറിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി.

  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  • പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions