നാട്ടുവാര്‍ത്തകള്‍

പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധന; അതിജീവിത ഹൈക്കോടതിയിലേക്ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്‌ നിയമവിരുദ്ധമായി പരിശോധിച്ചതില്‍ പോലീസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ അതിജീവിത ഹൈക്കോടതിയിലേക്ക്‌. വസ്‌തുതാ പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെടും. കോടതിയുടെ കസ്‌റ്റഡിയിലുള്ള മെമ്മറികാര്‍ഡ്‌ നിയമവിരുദ്ധമായി മൂന്നുതവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്‌തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്‌ജി ഹണി എം. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്‌തുതാ പരിശോധന.

മെമ്മറി കാര്‍ഡ്‌ നിയമവിരുദ്ധമായി മൂന്നുതവണ മൂന്നു കോടതികളിലായി പരിശോധിച്ചെന്നാണു ജില്ലാ ജഡ്‌ജിയുടെ അന്വേഷണറിപ്പോര്‍ട്ട്‌. അങ്കമാലി മജിസ്‌ട്രേറ്റ്‌ ലീന റഷീദ്‌, ജില്ലാ ജഡ്‌ജിയുടെ പി.എ. മഹേഷ്‌, വിചാരണകോടതി ശിരസ്‌തദാര്‍ താജുദ്ദീന്‍ എന്നിവരാണു മെമ്മറി കാര്‍ഡ്‌ പരിശോധിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ലീന റഷീദ്‌ മെമ്മറി കാര്‍ഡ്‌ സ്വകാര്യകസ്‌റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്‌തു.

മെമ്മറികാര്‍ഡ്‌ ഹാഷ്‌ വാല്യൂ മാറിയതില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. റിപ്പോര്‍ട്ട്‌ അതിജീവിതയ്‌ക്കു കൈമാറിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ്‌ ഒരുവര്‍ഷം സ്വകാര്യമായി മെമ്മറി കാര്‍ഡ്‌ കൈവശംവച്ച പല ഘട്ടങ്ങളിലായി പരിശോധിച്ചുവന്നു റിപ്പോര്‍ട്ടിലുണ്ട്‌. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ്‌ അങ്ങനെ ചെയ്‌തതെന്നായിരുന്നു മൊഴി.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions