യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ചിക്കന്‍പോക്സ് വാക്സിന്റെ സൗജന്യ വിതരണം ആരംഭിച്ചു; കുട്ടികളുടെ ആരോഗ്യത്തില്‍ സുപ്രധാനം

യുകെയില്‍ ആദ്യമായി എന്‍എച്ച്എസിലൂടെ എല്ലാ കുട്ടികള്‍ക്കും ചിക്കന്‍പോക്സിനെതിരായ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനുവരി 1 മുതല്‍ എംഎംആര്‍ വാക്സിനോടൊപ്പം ചിക്കന്‍പോക്സ് (വരിസെല്ല) ഉള്‍പ്പെടുത്തിയ എംഎംആര്‍വി വാക്സിന്‍ 12 മാസവും 18 മാസവും പ്രായത്തില്‍ നല്‍കി തുടങ്ങി. ഇതുവരെ 200 പൗണ്ട് വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്സിന്‍ ഇനി സൗജന്യമായാണ് ലഭ്യമാകുന്നത് . ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു; സ്കോട്ട് ലന്‍ഡിലും ജനുവരി തുടക്കത്തില്‍ മരുന്ന് നല്‍കാന്‍ തുടങ്ങും.

ചിക്കന്‍പോക്സ് സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നുവെങ്കിലും ചിലരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി, ശരീരവേദന, കഠിനമായ ചൊറിച്ചിലോടുകൂടിയ പാടുകള്‍ എന്നിവയ്‌ക്കൊപ്പം അപൂര്‍വമായി മസ്തിഷ്‌കവീക്കം, ശ്വാസകോശ അണുബാധ, സ്‌ട്രോക്ക് വരെ സംഭവിക്കാം. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും അപകടസാധ്യത കൂടുതലാണ്. രണ്ട് ഡോസ് എടുത്താല്‍ ഏകദേശം 97 ശതമാനം ഫലപ്രാപ്തിയുള്ള ഈ വാക്സിന്‍ യുഎസ്, കാനഡ, ഓസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി സുരക്ഷിതമായി ഉപയോഗിച്ചു വരുന്നതാണ്.

2026 ജനുവരി 1ന് ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് രണ്ട് ഡോസ് എംഎംആര്‍വി വാക്സിന്‍ സ്വമേധയാ നല്‍കും. വിവിധ ജനന തീയതികള്‍ പ്രകാരം 6 വയസുവരെയുള്ള നേരത്തെ മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്കും വാക്സിന്‍ നല്‍കും. 2025 അവസാനം ആറു വയസ് പൂര്‍ത്തിയായവര്‍ക്ക് സാധാരണയായി ഇതിനകം രോഗം വന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാക്സിന്‍ നല്‍കില്ല. ഓരോ വര്‍ഷവും ചിക്കന്‍പോക്സിനെ തുടര്‍ന്ന് കുടുംബങ്ങള്‍ക്കും എന്‍എച്ച്എസിനും ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം ഈ പദ്ധതി കുറയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തില്‍ ഇത് ഒരു നിര്‍ണായക മുന്നേറ്റമാണെന്നും രക്ഷിതാക്കള്‍ വാക്സിന്‍ നല്‍കാന്‍ മുന്‍കൈ എടുക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions