യു.കെ.വാര്‍ത്തകള്‍

സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു


സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയ്ക്കു അപ്രതീക്ഷിത വിടവാങ്ങല്‍. ബര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനി ടോമി പികെ ആണ് പ്രിയപ്പെട്ടവരേ ഞെട്ടിച്ചു മരണത്തിന് കീഴടങ്ങിയത്. സഹോദരന്റെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് പോകുന്ന യാത്ര മധ്യേ മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

വിമാനത്താവളത്തില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും ഉടന്‍ തന്നെ നാനവതി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മുംബൈ നാനാവതി ആശുപത്രിയിലാണ് ഉള്ളത്.

കോട്ടയം പനച്ചിക്കാട് സ്വദേശി ടോമി എന്ന ടോമിച്ചന്‍ മഞ്ചസ്റ്ററിലായിരുന്നു ഏറെക്കാലമായി താമസിച്ചിരുന്നത്. പിന്നീട് ബര്‍മിങ്ഹാമിലേക്ക് താമസം മാറ്റി. ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions