നാട്ടുവാര്‍ത്തകള്‍

വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു ; യു കെ മലയാളി പിടിയില്‍

വര്‍ക്കല പാപനാശത്ത് വാക്കു തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. പാവനാശം ആല്‍ത്തറ മൂട് ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന സുരേഷ്, സന്ദീപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു യുകെ മലയാളിയായ സുരേഷിനെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ഓട്ടോ ഡ്രൈവര്‍മാരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. സുരേഷിനും കയ്യാങ്കളിയില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് പാപനാശം ആല്‍ത്തറമൂട് ജംഗ്ഷനില്‍ സംഭവം. സുരേഷും ഓട്ടോ തൊഴിലാളികളുമായി ആദ്യം വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ വര്‍ക്കല ചാവടിമുക്ക് സ്വദേശി സന്ദീപിന് കുത്തേറ്റു. ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ സുരേഷിനും കുത്തേറ്റു. സുരേഷിന്റെ നെഞ്ചിലും, സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. പഴവര്‍ഗങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രദേശവാസികള്‍ വര്‍ക്കല പൊലീസിനെ വിവരമറിയിച്ചതോടെ, പൊലീസെത്തിയാണ് സുരേഷിനെ കീഴ്‌പ്പെടുത്തിയത്.

  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • 'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
  • ശബരിമല സ്വര്‍ണകള്ളന്മാരുടെ റിമാന്‍ഡ് വീണ്ടും നീട്ടി
  • കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചു; വിഡി സതീശന്റെ യുകെ യാത്രയില്‍ വിജിലന്‍സ്
  • മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
  • അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി; കൊച്ചി ബിനാലെയില്‍ നിന്ന് വിവാദ പെയിന്റിംഗ് നീക്കി
  • അബുദാബിയിലെ വാഹനാപകടം: മലയാളി കുടംബത്തിലെ 4 മക്കളടക്കം 5 മരണം
  • 'ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമല സ്വര്‍ണക്കേസില്‍ സുപ്രീം കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions