യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം കൂടുതല്‍ ബ്രിട്ടീഷ് പൗരത്വം നേടി ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ സ്വദേശികള്‍

കഴിഞ്ഞ വര്‍ഷം ഇരുനൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം അനുവദിച്ച് ബ്രിട്ടന്‍. നേപ്പാള്‍, നോര്‍ത്ത് കൊറിയ, ഫിജി പോലുള്ള രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കുടിയേറ്റക്കാര്‍ 2025 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേടി.

ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് മാത്രം 55,000 പേരാണ് ബ്രിട്ടീഷ് പൗരന്‍മാരായത്. ഹോര്‍ഷാം, ഡണ്‍സ്‌റ്റേബിള്‍, ക്ലാക്ടണ്‍ പട്ടണങ്ങള്‍ നിറയ്ക്കാന്‍ പാകത്തിന് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൗരത്വം നേടുന്നുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

എന്നാല്‍ ഹോം ഓഫീസ് 'മൃദു' സിറ്റിസണ്‍ഷിപ്പ് സിസ്റ്റം സൂക്ഷിച്ച് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ വില കളയുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ഈജിപ്ഷ്യന്‍ വിമതന്‍ അലാ അബദ് എല്‍ ഫത്തായെ ജയില്‍മോചിതനാക്കി യുകെയില്‍ തിരിച്ചെത്തിച്ച വാര്‍ത്തകള്‍ക്കിടെയാണ് ഈ കണക്കുകളും വരുന്നത്. ജൂതന്‍മാരെയും, പോലീസുകാരെയും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടും ഇയാള്‍ക്ക് 2021-ല്‍ പൗരത്വം നല്‍കുകയായിരുന്നു. വെള്ളക്കാരോടുള്ള വിദ്വേഷവും 44-കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

പൗരത്വം നല്‍കുന്നതില്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന മൃദു നടപടികളാണ് ലോകം ഉപയോഗിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോളിലെ റോബര്‍ട്ട് ബെയ്റ്റിന്റെ വാദം. ഇത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ വിലയാണ് കളയുന്നത്. ബ്രിട്ടീഷ് രീതികളില്ലാത്ത ആളുകള്‍ക്ക് ഇത് നല്‍കുന്നതാണ് കാരണം, ബെയ്റ്റ്‌സ് ആരോപിക്കുന്നു.

ലേബര്‍ അധികാരത്തിലെത്തിയ ശേഷം 2024-ല്‍ 269,000 പേര്‍ക്കും, 2025-ല്‍ 241,000 പേര്‍ക്കുമാണ് പൗരത്വം നല്‍കിയത്. ഇത് രണ്ടും റെക്കോര്‍ഡാണ്. ബ്രിട്ടീഷ് പൗരത്വം നേടുന്ന കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും, ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിതരാകാനും സാധിക്കും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions