നാട്ടുവാര്‍ത്തകള്‍

'ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമല സ്വര്‍ണക്കേസില്‍ സുപ്രീം കോടതി


ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ ദാസിന്റെ അപ്പീല്‍ തള്ളി സുപ്രീം കോടതി. കേസില്‍ ശങ്കര്‍ദാസിനെ എന്തുകൊണ്ടാണ് പ്രതി ചേര്‍ക്കാത്തതെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ ദാസ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കൊള്ളയില്‍ ശങ്കര്‍ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. ശബരിമലയിലേത് വലിയ ക്രമക്കേടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് ഒപ്പുവെച്ചതെന്നായിരുന്നു ശങ്കര്‍ ദാസിന്റെ വാദം.

കേസില്‍ ശങ്കര്‍ദാസിനെ എന്തുകൊണ്ടാണ് പ്രതി ചേര്‍ക്കാത്തതെന്ന ഹൈക്കോടതിയുടെ പരാമര്‍ശം തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് കാട്ടിയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം കൊല്ലം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള അപേക്ഷ കെ പി ശങ്കര്‍ദാസ് നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്. പത്മകുമാര്‍ പ്രസിഡന്റ് ആയിരുന്ന കാലത്താണ് ശങ്കര്‍ദാസ് അംഗമായിരുന്നത്.

  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • 'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
  • ശബരിമല സ്വര്‍ണകള്ളന്മാരുടെ റിമാന്‍ഡ് വീണ്ടും നീട്ടി
  • കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചു; വിഡി സതീശന്റെ യുകെ യാത്രയില്‍ വിജിലന്‍സ്
  • മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
  • അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി; കൊച്ചി ബിനാലെയില്‍ നിന്ന് വിവാദ പെയിന്റിംഗ് നീക്കി
  • അബുദാബിയിലെ വാഹനാപകടം: മലയാളി കുടംബത്തിലെ 4 മക്കളടക്കം 5 മരണം
  • വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു ; യു കെ മലയാളി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions