നാട്ടുവാര്‍ത്തകള്‍

അബുദാബിയിലെ വാഹനാപകടം: മലയാളി കുടംബത്തിലെ 4 മക്കളടക്കം 5 മരണം


അബുദാബി: അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂര്‍ സ്വദേശി ലത്തീഫിന്റെ മകന്‍ അസാം ബിന്‍ അബ്ദുള്‍ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു.

ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡില്‍ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായില്‍ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. അബ്ദുല്‍ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.

അബ്ദുല്‍ലത്തീഫും റുക്‌സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • 'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
  • ശബരിമല സ്വര്‍ണകള്ളന്മാരുടെ റിമാന്‍ഡ് വീണ്ടും നീട്ടി
  • കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചു; വിഡി സതീശന്റെ യുകെ യാത്രയില്‍ വിജിലന്‍സ്
  • മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
  • അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി; കൊച്ചി ബിനാലെയില്‍ നിന്ന് വിവാദ പെയിന്റിംഗ് നീക്കി
  • 'ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമല സ്വര്‍ണക്കേസില്‍ സുപ്രീം കോടതി
  • വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു ; യു കെ മലയാളി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions