യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍; ശിക്ഷിക്കപ്പെടുന്നത് വെറും 2.2% കേസുകള്‍

യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ തികഞ്ഞ പരാജയം. പ്രതികളെ പിടികൂടി ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്‌റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്നാണ് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇത് പ്രകാരം അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നു.

ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവരാണ് ആശങ്കയിലാകുന്നത്. ഇപ്പോള്‍ ജലദോഷത്തിനും, ഫ്‌ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷോപ്പുകള്‍.

2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്‌സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത് പതിവായതോടെയാണ് സ്‌റ്റോറുകള്‍ നടപടിയെടുത്തത്. മരുന്നുകളില്‍ 'സെക്യൂരിറ്റി പ്രൊട്ടക്ടഡ്' എന്ന ടാഗാണ് ടെസ്‌കോ നല്‍കിയിരിക്കുന്നത്. 7 പൗണ്ടിന്റെ ഗാവിസ്‌കോണില്‍ വരെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ സകല നിയന്ത്രണവും വിട്ടാണ് കുതിച്ചുയരുന്നത്. 2025 മാര്‍ച്ച് വരെ കണക്ക് പ്രകാരം ഓരോ മിനിറ്റിലും സ്‌റ്റോറുകളില്‍ മൂന്ന് മോഷണങ്ങള്‍ വീതം അരങ്ങേറുന്നുവെന്നാണ് കണക്ക്. ഏകദേശം 530,000 ഷോപ്പ് മോഷണ
ബ്രിട്ടനില്‍ ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍; ശിക്ഷിക്കപ്പെടുന്നത് വെറും 2.2% കേസുകള്‍

യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ തികഞ്ഞ പരാജയം. പ്രതികളെ പിടികൂടി ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്‌റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്നാണ് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇത് പ്രകാരം അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നു.

ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും, കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവരാണ് ആശങ്കയിലാകുന്നത്. ഇപ്പോള്‍ ജലദോഷത്തിനും, ഫ്‌ളൂവിനുമുള്ള മരുന്നുകള്‍ക്ക് പോലും സുരക്ഷാ ടാഗുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഷോപ്പുകള്‍.

2.15 പൗണ്ടിന്റെ ന്യൂറോഫെന്‍ ബോക്‌സുകളും, 4.50 പൗണ്ടിന്റെ ലെംസിംപ് പാക്കറ്റുകളും മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത് പതിവായതോടെയാണ് സ്‌റ്റോറുകള്‍ നടപടിയെടുത്തത്. മരുന്നുകളില്‍ 'സെക്യൂരിറ്റി പ്രൊട്ടക്ടഡ്' എന്ന ടാഗാണ് ടെസ്‌കോ നല്‍കിയിരിക്കുന്നത്. 7 പൗണ്ടിന്റെ ഗാവിസ്‌കോണില്‍ വരെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ സകല നിയന്ത്രണവും വിട്ടാണ് കുതിച്ചുയരുന്നത്. 2025 മാര്‍ച്ച് വരെ കണക്ക് പ്രകാരം ഓരോ മിനിറ്റിലും സ്‌റ്റോറുകളില്‍ മൂന്ന് മോഷണങ്ങള്‍ വീതം അരങ്ങേറുന്നുവെന്നാണ് കണക്ക്. ഏകദേശം 530,000 ഷോപ്പ് മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ ഇതില്‍ ഭൂരിഭാഗവും യാതൊരു തുമ്പുമില്ലാതെ പ്രതികളെ പിടികൂടാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്.

കേവലം 43,477 പേര്‍ക്കാണ് ഷോപ്പ് മോഷണങ്ങളില്‍ ഈ കാലയളവില്‍ ശിക്ഷ വിധിച്ചത്. കേവലം 2 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് 12 മാസത്തില്‍ കൂടൂതല്‍ വരുന്ന കസ്റ്റഡി ശിക്ഷ ലഭിച്ചത്.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ ഇതില്‍ ഭൂരിഭാഗവും യാതൊരു തുമ്പുമില്ലാതെ പ്രതികളെ പിടികൂടാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്.

കേവലം 43,477 പേര്‍ക്കാണ് ഷോപ്പ് മോഷണങ്ങളില്‍ ഈ കാലയളവില്‍ ശിക്ഷ വിധിച്ചത്. കേവലം 2 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് 12 മാസത്തില്‍ കൂടൂതല്‍ വരുന്ന കസ്റ്റഡി ശിക്ഷ ലഭിച്ചത്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions