മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായ ദൃശ്യം- 3നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററില്‍ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും' - ജിത്തു ജോസഫ് പറഞ്ഞു. നിര്‍മാണം ആശിര്‍വാദ് സിനിമാസാണ്.