യു.കെ.വാര്‍ത്തകള്‍

യുകെയില്‍ അശ്ലീല സൈറ്റുകളുടെ അമിത ഉപയോഗം ഗുരുതര പ്രശ്നമാകുന്നു; മുന്നറിയിപ്പുമായി വിദദ്ധര്‍

യുകെയില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ സൈറ്റുകളുടെ അമിത ഉപയോഗം ഗുരുതര സാമൂഹിക-ആരോഗ്യ പ്രശ്നമായി മാറുന്നതായി വിദദ്ധര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം ഉപയോഗം ഗണ്യമായി വര്‍ധിച്ചതായി യുകെയിലെ തെറാപ്പിസ്റ്റുകളുടെ സംഘടന പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി (BACP) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 3,000 കൗണ്‍സിലര്‍മാരില്‍ 53 ശതമാനം പേരും, അശ്ലീല ഉപഭോഗം ജീവിതത്തെ നിയന്ത്രണാതീതമായി ബാധിച്ചതിനെ തുടര്‍ന്ന് സഹായം തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി വ്യക്തമാക്കി.

അമിതമായി അശ്ലീല ഉള്ളടക്കം അടങ്ങിയ കാര്യങ്ങളുടെ ഉപയോഗം മൂലം പഠനം, ജോലി, കുടുംബബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവ അവഗണിക്കപ്പെടുന്നതായും ഗുരുതരമായ പ്രശ്നങ്ങള്‍ രൂപപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു. ചിലര്‍ ശാരീരിക ലൈംഗിക പ്രശ്നങ്ങളുമായി പോലും ചികിത്സ തേടുന്നുണ്ട്. ഇതില്‍ ചിലരെ എന്‍എച്ച്എസ് ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍ വഴിയാണ് തെറാപ്പിയിലേക്ക് റഫര്‍ ചെയ്യുന്നത്. അശ്ലീല ലഹരി ഘട്ടംഘട്ടമായി വളരുന്ന ഒരു പ്രശ്നമാണെന്നും, മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായി ഇത് ഉപയോഗിക്കപ്പെടുമ്പോള്‍ പിന്നീട് അതിന് അടിമയായി മാറുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അശ്ലീല ലഹരിയെക്കുറിച്ച് ദേശീയതലത്തിലുള്ള സമഗ്ര നയം അനിവാര്യമാണെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. എല്ലാ പ്രായവിഭാഗങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ സാമ്പത്തിക - സാമൂഹിക പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തണമെന്നും, യുവാക്കളെ ലക്ഷ്യമിട്ട് ബോധവത്കരണവും ഇടപെടലും ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലജ്ജയും അപമാനബോധവും കാരണം പലരും സഹായം തേടാതെ ഒറ്റപ്പെടുകയാണെന്നും, തുറന്ന ചര്‍ച്ചകളും പിന്തുണാ സംവിധാനങ്ങളും വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ ചികിത്സ തേടാന്‍ മുന്നോട്ട് വരുമെന്നും തെറാപ്പിസ്റ്റുകള്‍ പറയുന്നു.യുവതലമുറയും കൗമാരക്കാരും അശ്‌ളീല സൈറ്റുകളുടെ നീരാളിപ്പിടുത്തത്തിലാണ്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions