യു.കെ.വാര്‍ത്തകള്‍

മഞ്ഞുവീഴ്ചയ്ക്കിടെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്

യുകെയിലെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്. പുതിയ കൊടുങ്കാറ്റിന്റെ സഞ്ചാരപാത വ്യക്തമായതോടെ ഈ ഭാഗങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ബ്രിട്ടനില്‍ ഉടനീളം ഐസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കൊടുങ്കാറ്റ് മൂലം ഇംഗ്ലണ്ടിലും, വെയില്‍സിലും ഈയാഴ്ച വ്യാപകമായ മഞ്ഞിനും, ശക്തമായ മഴയ്ക്കും, കടുത്ത തിരമാലകള്‍ക്കും സാധ്യത ഉയര്‍ന്നതായി മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഹോം കൗണ്ടികളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞ് പുതയ്ക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകുന്നേരത്തോടെ സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് രൂപപ്പെടും. അര്‍ദ്ധരാത്രിയോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും മഴ മഞ്ഞായി രൂപം മാറും. അതേസമയം ലണ്ടനും, സൗത്ത് വെസ്റ്റും മഞ്ഞുവീഴ്ചയില്‍ നിന്നും തലയൂരുമെന്നാണ് കരുതുന്നത്. ബുധനാഴ്ച സ്‌കോട്ട്‌ലണ്ടില്‍ ശൈത്യകാല മഴയാണ് നേരിടുക.

യുകെയിലെ ഭൂരിഭാഗം മേഖലകള്‍ക്കും മെറ്റ് ഓഫീസ് മഞ്ഞ ഐസ് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉള്‍പ്പെടെ ഇത് നിലവിലുണ്ട്. ഐസ് പ്രതങ്ങളില്‍ വീണ് പരുക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം.

സൗത്ത് മേഖലകളിലാണ് കൊടുങ്കാറ്റ് പിടിമുറുക്കുക. ബുധനാഴ്ച രാവിലെ യാത്രക്ക് ഇറങ്ങുന്നവര്‍ റോഡിന്റെ അവസ്ഥയും, ബസ്, ട്രെയിന്‍ ടൈംടേബിളും പരിശോധിച്ച ശേഷം മാത്രം യാത്രക്കിറങ്ങാന്‍ മെറ്റ് ഉപദേശിക്കുന്നു.

മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടാനാണ് സാധ്യത. ചൊവ്വാഴ്ച മഞ്ഞ് ശക്തമായതിനാല്‍ ആയിരത്തിലേറെ സ്‌കൂളുകളാണ് യുകെയില്‍ അടച്ചത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions