യു.കെ.വാര്‍ത്തകള്‍

ദയാവധം: നിയമം പാസാക്കാന്‍ അധിക സമയം ആവശ്യപ്പെട്ട് ബില്ല് അനുകൂലികള്‍

ദയാവധം അനുവദിക്കുന്ന നിയമ നിര്‍മ്മാണം പാസാക്കാന്‍ അധിക സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബില്ലിനെ അനുകൂലിക്കുന്നവര്‍ രംഗത്ത്. ബില്‍ എല്ലാ പാര്‍ലമെന്ററി ഘട്ടങ്ങളും പൂര്‍ത്തിയാക്കില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം.

ബില്‍ വിശദമായി പരിശോധിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രമേയം ലോര്‍ഡ്‌സില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ചകളിലെ ചര്‍ച്ചാ സമയം നീട്ടുക എന്നതുള്‍പ്പെടെ പരിഗണനയിലുണ്ട്.

പ്രമേയം അംഗീകരിച്ചാല്‍ അധിക സമയം എപ്പോള്‍ എത്ര നല്‍കണം എന്നതില്‍ ലോര്‍ഡ്‌സിലെ വിവിധ പക്ഷങ്ങള്‍ തമ്മില്‍ സ്വകാര്യ ചര്‍ച്ചകളാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബില്ലിനെ എതിര്‍ക്കുന്നവര്‍ അധിക സമയം അനുവദിക്കുന്നതിലും എതിര്‍പ്പിലാണ്. ബില്ലില്‍ ആയിരത്തിലേറെ ഭേദഗതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കോമണ്‍സ് സഭ കഴിഞ്ഞ വര്‍ഷം ബില്‍ പാസാക്കിയ സാഹചര്യത്തില്‍ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്ന തന്ത്രമാണ് നടക്കുന്നതെന്ന് വിമര്‍ശിച്ചു. ഗൗരവമായ ഭേദഗതി വേണമെന്ന ആവശ്യവും ഉയരുകയാണ്.

ചിലപ്പോള്‍ നിയമമായി മാറാന്‍ 2027 വരെ കാത്തിരിക്കേണ്ടിവരും. പുതിയ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ ബില്ലിനോട് എതിര്‍പ്പറിയിച്ചിട്ടുണ്ട്. ബില്ലിനെ അനുകൂലിക്കുന്നവര്‍ ഉള്‍പ്പെടെ ഭേദഗതിയോടെ നിയമമാക്കാനാകൂ എന്ന നിലപാടിലാണ്.

  • ഫ്ലൂവും മറ്റ് വൈറസുകളും വീണ്ടും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ്
  • ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു; ഹീത്രുവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി
  • വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം; ആവശ്യം പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ധന
  • മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി ജയിലിലടച്ചു; 14 ലക്ഷം സര്‍ക്കാര്‍ നല്‍കണം
  • ഒരു ദശകത്തിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍; ദുരിതം രണ്ടു ദിവസം കൂടി
  • തിരക്ക് മൂലം രോഗികള്‍ ആശുപത്രികളില്‍ കുഴഞ്ഞുവീഴുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ്
  • വാഹന ഉടമകളുടെ പോക്കറ്റടിക്കാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബറില്‍
  • 22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു
  • ഏഴുപതിനായിരം പേരുടെ മോര്‍ട്ട്‌ഗേജ് അടവ് ഈ മാസം കുത്തനെ ഉയരും
  • മഞ്ഞുവീഴ്ചയ്ക്കിടെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions