യു.കെ.വാര്‍ത്തകള്‍

22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു

തന്റെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു. ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും മമ്മൂട്ടിയുടെ നായക കഥാപാത്രം ഏവരും ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തവണ മമ്മൂട്ടി നായകനായല്ല, അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുക.

രഞ്ജിത്താണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപോര്‍ട്ടുകള്‍. 'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉദയ്കൃഷ്ണയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അഭിരാമിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അഞ്ച് ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് ചിത്രത്തിനായി മമ്മൂട്ടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷണ്‍മുഖനായി മമ്മൂട്ടി അഭിനയിക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എട്ട് വര്‍ഷം മുമ്പാണ് രഞ്ജിത്ത് അവസാനമായി ഒരു ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തത്. 2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറങ്ങിയ 'ഡ്രാമ' ആയിരുന്നു രഞ്ജിത്തിന്റെ അവസാന ചിത്രം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions