നാട്ടുവാര്‍ത്തകള്‍

ശബരിമല സ്വര്‍ണകള്ളന്മാരുടെ റിമാന്‍ഡ് വീണ്ടും നീട്ടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ്‌ എ പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. എ പത്മകുമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ ഇത് കോടതിയെ അറിയിച്ചത്. അതുകൊണ്ട് നിലവില്‍ ജാമ്യം നല്‍കിയാല്‍ കേസിന് തിരിച്ചടിയാകുമെന്ന് അന്വേഷണസംഘത്തിന്റെ അഭിപ്രായം. ഇതും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

തട്ടിപ്പിനായി മിനുട്സില്‍ എ പത്മകുമാര്‍ ബോധപൂര്‍വ്വം തിരുത്തല്‍ വരുത്തുകയായിരുന്നുവെന്നാണ് എസ് ഐ ടി കോടതിയില്‍ വ്യക്തമാക്കിയത്. സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തു വിടാന്‍ തന്ത്രി അനുമതി നല്‍കിയെന്ന എ പത്മകുമാറിന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജൂഡിഷ്യല്‍ കസ്റ്റഡിയിലുള്ളവര്‍ കസ്റ്റഡിയില്‍ തുടരട്ടെയെന്നാണ് കോടതിയുടെ നിലപാട്.

അതേസമയം സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാന്‍ഡ് വീണ്ടും നീട്ടി.

14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. മുരാരി ബാബുവും ഉണ്ണികൃഷ്ണന്‍ പോറ്റിയും വീണ്ടും ജാമ്യാപേക്ഷ നല്‍കി. രണ്ടു കേസുകളിലും നല്‍കിയ ജാമ്യപേക്ഷ ഈ മാസം 14 ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions