സംവിധായകന്‍ ബോബി സംവിധാനം ചെയ്യുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. 'മെഗാ 158' എന്ന ചിത്രത്തില്‍ നിന്നാണ് മോഹന്‍ലാല്‍ പിന്മാറിയിരിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. പ്രതിഫലം വാങ്ങാതെയോ ചെറിയ പ്രതിഫലത്തിലോ മോഹന്‍ലാല്‍ ഈ വേഷം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. സംവിധായകന്‍ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഈ പ്രതീക്ഷ നല്‍കിയത്. എന്നാല്‍, മോഹന്‍ലാല്‍ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതോടെ ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ചിരഞ്ജീവിയും മോഹന്‍ലാലും മുമ്പ് ഒരിക്കലും ഒരുമിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതൊരു നല്ല കോംബോ ആയിരിക്കുമെന്ന നിലയിലാണ് ഇരുവരെയും ഒന്നിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നത്. നിലവില്‍, ഈ റോളിനായി അണിയറപ്രവര്‍ത്തകര്‍ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.