യു.കെ.വാര്‍ത്തകള്‍

വാഹന ഉടമകളുടെ പോക്കറ്റടിക്കാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബറില്‍

ലേബര്‍ പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബര്‍ മുതല്‍ ആറ് മാസം കൊണ്ട് നടപ്പിലാക്കാന്‍ നീക്കം. നടപടി തിരുത്താന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ ഒരു വശത്തു സമ്മര്‍ദം ശക്തമാകുമ്പോഴും തീരുമാനത്തിന് മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

15 വര്‍ഷത്തിനിടെ ആദ്യമായാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന. സെപ്റ്റംബറില്‍ താല്‍ക്കാലികമായി നടപ്പാക്കിയ 5 പെന്‍സ് കട്ടിംഗ് റദ്ദാക്കുന്നതോടെ ഇത് നിലവില്‍ വരും. ഇതോടെ ലിറ്ററിന് ഒരു പെന്‍സ് വീതം പമ്പുകളില്‍ ചെലവ് ഉയരും. ഡിസംബറില്‍ വീണ്ടുമൊരു 2 പെന്‍സും, 2027 മാര്‍ച്ചില്‍ 2 പെന്‍സ് വര്‍ധനവുമാണ് പദ്ധതിയിലുള്ളത്.

2022-ലാണ് താല്‍ക്കാലികമായി ഫ്യൂവല്‍ ഡ്യൂട്ടി കുറച്ചത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില ഉയര്‍ന്നതോടെയായിരുന്നു ടോറികള്‍ ഇത് നടപ്പിലാക്കിയത്. എന്നാല്‍ ഈ ആശ്വാസം റദ്ദാക്കാനുള്ള നീക്കം ബിസിനസ്സുകള്‍ക്കും, കുടുംബങ്ങള്‍ക്കും കനത്ത ആഘാതമായിരിക്കുമെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷമെങ്കിലും ജനങ്ങളുടെ ജീവിതച്ചെലവ് ഭാരം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി ക്യാബിനറ്റിന് നിര്‍ദ്ദേശം നല്‍കുമ്പോഴാണ് ഈ സ്ഥിതിയെന്നതാണ് വൈരുദ്ധ്യം. മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ അടിവേര് ഇളകുമെന്ന ആശങ്കകള്‍ക്കിടയിലാണ് ജനങ്ങളുടെ പോക്കറ്റില്‍ പണം എത്തിക്കുമെന്ന് സ്റ്റാര്‍മര്‍ ആണയിടുന്നത്. ഇതിനിടെ റിഫോം യുകെ അധികാരത്തിലെത്തിയാല്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കട്ട് തിരികെ എത്തിക്കുമെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions