യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം സ്വദേശി കാന്‍സര്‍ ചികിത്സയിലിരിക്കെ വിടവാങ്ങി. കോട്ടയം സ്വദേശിയായ വിക്ടറി എജി ചര്‍ച്ച്, കാര്‍ഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദര്‍ ജോണ്‍ തോമസ് (45 - അനില്‍) ആണ് വിടപറഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കുറച്ചു മാസങ്ങളായി കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില്‍ കുടുംബാംഗമാണ് ബ്രദര്‍ ജോണ്‍ തോമസ്. കുടുംബ സമേതമാണ് ന്യൂപോര്‍ട്ടില്‍ കഴിഞ്ഞിരുന്നത്. ഭാര്യ രേണു ജോണ്‍ , മക്കള്‍ റൂബന്‍, അദിയ .
15 വര്‍ഷത്തോളം കുവൈറ്റിലായിരുന്ന ജോണ്‍ തോമസ് രണ്ടര വര്‍ഷം മുമ്പാണ് വെയില്‍സിലെ ന്യൂപോര്‍ട്ടിലേക്ക് എത്തിയത്. ശവസംസ്‌കാര ശുശ്രൂഷയും, മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാശുശ്രൂഷകന്‍ ബിനോയ് എബ്രഹാം അറിയിച്ചു.