യു.കെ.വാര്‍ത്തകള്‍

ഒരു ദശകത്തിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍; ദുരിതം രണ്ടു ദിവസം കൂടി

ബ്രിട്ടനില്‍ ഒരു ദശകത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച. കൂടെ ദുരിതം കൂട്ടാന്‍ ഗൊറെറ്റി കൊടുങ്കാറ്റും. ഇതിനെ തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറക്കുകയും റോഡുകള്‍ ബ്ലോക്കാകുകയും, റെയില്‍ ലൈനുകള്‍ അടച്ചിടുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടായി.

ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് വ്യാഴാഴ്ച രാത്രിയോടെ റണ്‍വേ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചു. ശക്തമായ മഞ്ഞിനെ തുടര്‍ന്ന് പറക്കുന്നത് സുരക്ഷിതമല്ലെന്ന അവസ്ഥ വന്നതോടെയാണ് ഇത്. ഹീത്രൂവില്‍ നിന്നുമുള്ള ഡസന്‍ കണക്കിന് വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാന കമ്പനികളെ ബന്ധപ്പെട്ട ശേഷം യാത്രക്കിറങ്ങാനാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വിമാനങ്ങള്‍ മഞ്ഞിലും, ഐസിലും പുതച്ച് കിടക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

വ്യാഴാഴ്ച രാത്രി 11 വരെ കോണ്‍വാള്‍ കടുത്ത റെഡ് അലേര്‍ട്ടിലായിരുന്നു. ഐല്‍സ് ഓഫ് സിസിലിയിലെ സെന്റ് മേരീസില്‍ 99 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് വീശിയതോടെയാണ് ഇവിടെ താമസക്കാരോട് വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത്. ഹോം കൗണ്ടികള്‍ ഉള്‍പ്പെടെ ബ്രിട്ടന്റെ ബാക്കി ഇടങ്ങളിലും ശക്തമായ മഞ്ഞിനുള്ള അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, വ്യാഴാഴ്ച വൈകുന്നേരം 65,000-ഓളം വീടുകളില്‍ വൈദ്യുതി നഷ്ടമായെന്ന് നാഷണല്‍ ഗ്രിഡ് പറഞ്ഞു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ഇത് പ്രധാനമായും സംഭവിച്ചത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും, വെയില്‍സിലെയും ആയിരക്കണക്കിന് വീടുകളിലും വൈദ്യുതി തകരാറിലായി.

വെള്ളിയാഴ്ച രാവിലെയും ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ തടസ്സങ്ങള്‍ നേരിടും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടുകയാണ്. കൊടുങ്കാറ്റ് രാജ്യത്തേക്ക് 30 സെന്റിമീറ്റര്‍ മഞ്ഞ് വീഴ്ത്തുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞിന് പുറമെ കാറ്റ്, മഴ, ഐസ് എന്നിവയും നേരിടേണ്ടി വരും.

  • ഫ്ലൂവും മറ്റ് വൈറസുകളും വീണ്ടും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ്
  • ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു; ഹീത്രുവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി
  • വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം; ആവശ്യം പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ധന
  • മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി ജയിലിലടച്ചു; 14 ലക്ഷം സര്‍ക്കാര്‍ നല്‍കണം
  • തിരക്ക് മൂലം രോഗികള്‍ ആശുപത്രികളില്‍ കുഴഞ്ഞുവീഴുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ്
  • വാഹന ഉടമകളുടെ പോക്കറ്റടിക്കാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബറില്‍
  • 22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു
  • ദയാവധം: നിയമം പാസാക്കാന്‍ അധിക സമയം ആവശ്യപ്പെട്ട് ബില്ല് അനുകൂലികള്‍
  • ഏഴുപതിനായിരം പേരുടെ മോര്‍ട്ട്‌ഗേജ് അടവ് ഈ മാസം കുത്തനെ ഉയരും
  • മഞ്ഞുവീഴ്ചയ്ക്കിടെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions