യു.കെ.വാര്‍ത്തകള്‍

വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം; ആവശ്യം പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ധന

ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് മറ്റൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം. ഏപ്രില്‍ മാസത്തില്‍ വീണ്ടും പണപ്പെരുപ്പത്തെ മറികടക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ധന നടപ്പിലാക്കാനാണ് പല കൗണ്‍സിലുകളും തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നികുതിഭാരവും, അധിക ചെലവുകളുമായി ജനം വിയര്‍ക്കുമ്പോഴാണ് പ്രാദേശിക അധികൃതര്‍ തങ്ങളുടെ ഖജനാവ് നിറയ്ക്കാന്‍ വീണ്ടും കുടുംബങ്ങളെ പിഴിയുന്നത്.

2026/27 വര്‍ഷം 4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ധന നടപ്പിലാക്കാന്‍ നിരവധി ലോക്കല്‍ അതോറിറ്റികള്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. പണത്തിന് ഏറെ ബുദ്ധിമുട്ടുള്ള ചില കൗണ്‍സിലുകള്‍ ഗവണ്‍മെന്റില്‍ നിന്നും കൂടുതല്‍ നികുതി വര്‍ധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഒരു കൗണ്‍സില്‍ കണ്ണഞ്ചിപ്പിക്കുന്ന 20 ശതമാനം നികുതി വര്‍ധനയ്ക്കാണ് ആവശ്യപ്പെടുന്നത്.

സാധാരണ സാഹചര്യങ്ങളില്‍ 4.99 ശതമാനം വര്‍ധനവാണ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധന. ഇതിന് മുകളില്‍ കൗണ്‍സിലുകള്‍ക്ക് പ്രാദേശിക ഹിതപരിശോധന ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് കടക്കെണി പ്രതിസന്ധി നേരിട്ടതോടെ ആറ് കൗണ്‍സിലുകള്‍ക്ക് ഈ ക്യാപ്പ് മറികടന്ന് 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കിയിരുന്നു.

ഏറ്റവും പുതിയ കണക്ക് പ്രകാരം പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലാണ്. എന്നാല്‍ നോര്‍ത്ത് സോമര്‍സെറ്റ്, വാറിംഗ്ടണ്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഇതിലേറെ ഉയര്‍ന്ന ബില്ലുകളാണ് അഭിമുഖീകരിക്കേണ്ടി വരിക.

  • ഫ്ലൂവും മറ്റ് വൈറസുകളും വീണ്ടും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ്
  • ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു; ഹീത്രുവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി
  • മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി ജയിലിലടച്ചു; 14 ലക്ഷം സര്‍ക്കാര്‍ നല്‍കണം
  • ഒരു ദശകത്തിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍; ദുരിതം രണ്ടു ദിവസം കൂടി
  • തിരക്ക് മൂലം രോഗികള്‍ ആശുപത്രികളില്‍ കുഴഞ്ഞുവീഴുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ്
  • വാഹന ഉടമകളുടെ പോക്കറ്റടിക്കാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബറില്‍
  • 22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു
  • ദയാവധം: നിയമം പാസാക്കാന്‍ അധിക സമയം ആവശ്യപ്പെട്ട് ബില്ല് അനുകൂലികള്‍
  • ഏഴുപതിനായിരം പേരുടെ മോര്‍ട്ട്‌ഗേജ് അടവ് ഈ മാസം കുത്തനെ ഉയരും
  • മഞ്ഞുവീഴ്ചയ്ക്കിടെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions