യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു; ഹീത്രുവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ഗോറെട്ടി കൊടുങ്കാറ്റ് റണ്‍വെകളില്‍ മഞ്ഞ് നിറച്ചതോടെ യുകെയില്‍ രണ്ടാമത്തെ പ്രധാന വിമാനത്താവളമായ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കാറ്റും, ഐസും ഗതാഗതം താറുമാറാക്കി.

ഇന്നലെ ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റ് എത്തിയതോടെ കാലാവസ്ഥ മാറിമറിയുകയാണ് ചെയ്തത്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് കാലാവസ്ഥാ മുന്നറിയിപ്പും ഇതിനിടെ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു.

രാത്രി 9.30-ഓടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചത്. റണ്‍വെ മഞ്ഞ് മൂടിയതോടെ ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ അസാധ്യമായി. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടും റണ്‍വെ അടച്ചിട്ടുണ്ട്.

അവസാന നിമിഷം വന്ന നടപടിയില്‍ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ രോഷം രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് തീരുമാനം വന്നതെന്നും പരാതിയുണ്ട്. ഹീത്രൂവിലും അനേകരുടെ യാത്രയാണ് മുടങ്ങിയത്.

ഇതിനിടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ എം5-ല്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഡ്രൈവര്‍മാര്‍ അഞ്ച് മൈല്‍ ട്രാഫിക് കടക്കാന്‍ പോരാട്ടം നടത്തേണ്ടി വന്നു, മണിക്കൂറുകള്‍ കാലതാമസം നേരിട്ടാണ് ഈ ദൂരം കടക്കാന്‍ കഴിയുന്നത്. മോട്ടോര്‍വെയില്‍ രണ്ട് ലെയിനുകള്‍ ഇവിടെ അടച്ചു.

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മെറ്റ് ഓഫീസ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് എട്ടാം തവണയാണ് റെഡ് അലേര്‍ട്ട് വരുന്നത്.

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ താമസിക്കുന്നവര്‍ അവരുടെ ടോര്‍ച്ചുകളും ബാറ്ററികളും മൊബൈല്‍ ഫോണുകളുമൊക്കെ ചാര്‍ജ് ചെയ്ത് വയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇയോവിന്‍ കൊടുങ്കാറ്റിന്റെ സമയത്ത് സ്‌കോട്ട്‌ലന്‍ഡില്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു വര്‍ഷത്തോളം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ യുകെയില്‍ മറ്റൊരു ചുവപ്പ് മുന്നറിയിപ്പ് നിലവില്‍ വരുന്നത്.

  • ഫ്ലൂവും മറ്റ് വൈറസുകളും വീണ്ടും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ്
  • വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം; ആവശ്യം പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ധന
  • മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി ജയിലിലടച്ചു; 14 ലക്ഷം സര്‍ക്കാര്‍ നല്‍കണം
  • ഒരു ദശകത്തിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍; ദുരിതം രണ്ടു ദിവസം കൂടി
  • തിരക്ക് മൂലം രോഗികള്‍ ആശുപത്രികളില്‍ കുഴഞ്ഞുവീഴുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ്
  • വാഹന ഉടമകളുടെ പോക്കറ്റടിക്കാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബറില്‍
  • 22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു
  • ദയാവധം: നിയമം പാസാക്കാന്‍ അധിക സമയം ആവശ്യപ്പെട്ട് ബില്ല് അനുകൂലികള്‍
  • ഏഴുപതിനായിരം പേരുടെ മോര്‍ട്ട്‌ഗേജ് അടവ് ഈ മാസം കുത്തനെ ഉയരും
  • മഞ്ഞുവീഴ്ചയ്ക്കിടെ കാലാവസ്ഥദുരിതം കൂടുതല്‍ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions