തിയറിയും പ്രാക്ടിക്കലും തമ്മില്‍ ആറു മാസത്തെ ഇടവേള; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ നിര്‍ദ്ദേശങ്ങളില്‍ അതൃപ്‍തി
റോഡ് സുരക്ഷയുടെ ഭാഗമായി കൊണ്ടുവരുന്ന പുതിയ നിര്‍ദ്ദേശങ്ങളില്‍ യുവ ഡ്രൈവര്‍മാര്‍ അതൃപ്‍തിയില്‍. തിയറി പരീക്ഷ കഴിഞ്ഞ് ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രായോഗിക പരീക്ഷയെന്ന നിര്‍ദ്ദേശത്തിലാണ് എതിര്‍പ്പ്.
ജോലി നേടാനും സ്വതന്ത്രമായി ജീവിക്കാനും സാധിക്കേണ്ട സമയത്ത് യുവാക്കള്‍ക്ക് ഈ നീണ്ട കാത്തിരിപ്പ് തിരിച്ചടിയാണെന്ന് ഒരു വിഭാഗം പറയുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ല പര്യാപ്തമാക്കുകയാണ് വേണ്ടതെന്നും യുവാക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ പരിഷ്‌കാരമെന്നും വിമര്‍ശനമുണ്ട്.
എന്നാല്‍ മെച്ചപ്പെട്ട ഡ്രൈവര്‍മാരാണ് വേണ്ടതെന്നും റോഡില്‍ പ്രായോഗികമായി എടുക്കേണ്ട പല തീരുമാനങ്ങളിലും യുവാക്കള്‍ പരാജയപ്പെടുകയാണെന്നും ഒരു വിഭാഗം പറയുന്നു. ഗുണമേന്മയുള്ള ഡ്രൈവിംഗ് ആവശ്യമാണെന്നും അതിന് സമയം കുറച്ചെടുത്ത് പഠിക്കണമെന്നും ഇവര്‍ പറയുന്നു. നിരത്തുകളില്‍ നിരവധി ജീവനുകളാണ് അശ്രദ്ധയിലും അറിവില്ലായ്മയിലും പൊലിയുന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ ശക്തമായ നിയന്ത്രണമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഡ്രൈവിങ് പഠന ചെലവും കാല താമസവും മൂലം വലിയൊരു വിഭാഗം തന്നെ വിട്ടു നില്‍ക്കുന്ന സ്ഥിതിയുമുണ്ട്. എന്നാല്‍ സ്വയംപര്യാപ്തതയില്‍ യാത്ര ചെയ്യാന്‍ ഡ്രൈവിങ് അറിയേണ്ടതുണ്ടെന്നും യുവാക്കളോട് അനുകൂല സമീപനം വേണ്ടമെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.