യു.കെ.വാര്‍ത്തകള്‍

16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കണം; ടീച്ചിംഗ് യൂണിയന്‍

പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഏറ്റവും വലിയ അധ്യാപക യൂണിയന്‍. കുട്ടികളുടെ മാനസിക ആരോഗ്യവും, ശ്രദ്ധയും ബാധിക്കപ്പെടുന്നുവെന്ന ആശങ്കയാണ് ഇതിലേക്ക് നയിക്കുന്നത്.

കുട്ടികളെ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ടെക് കമ്പനികള്‍ക്ക് വന്‍ പിഴ ഏര്‍പ്പെടുത്തുന്ന വിധത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാണ് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്‌യുഡബ്യുടി ആവശ്യപ്പെടുന്നു. എലണ്‍ മസ്‌കിന്റെ ഗ്രോക് എഐ ടൂള്‍ സ്ത്രീകളുടെയും, കുട്ടികളുടെയും ചിത്രങ്ങള്‍ ഡിജിറ്റലായി വിവസ്ത്രമാക്കാന്‍ സഹായിക്കുന്നുവെന്ന് ഈ മാസം വിവരം പുറത്തുവന്നതോടെയാണ് ഓണ്‍ലൈന്‍ സുരക്ഷാ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്.

ഓസ്‌ട്രേലിയയാണ് ആദ്യമായി 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് നിയമം നടപ്പാക്കിയത്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം മേല്‍നോട്ടമില്ലാതെ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സ്‌കൂളിലെ ഇവരുടെ പെരുമാറ്റത്തെയും, മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതിന് തെളിവുണ്ടെന്ന് എന്‍എഎസ്‌യുഡബ്യുടി ചൂണ്ടിക്കാണിക്കുന്നു. അക്രമവും, ലൈംഗികതയും പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ കുട്ടികളെ അപകടത്തിലാക്കുന്നതായും യൂണിയന്‍ പറയുന്നു.

കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത സോഷ്യല്‍ മീഡിയ അന്തരീക്ഷത്തിന്റെ അനന്തരഫലം നേരിടുന്നത് അധ്യാപകരാണ്. സോഷ്യല്‍ മീഡിയ കമ്പനികളെ നിര്‍ബന്ധിച്ചാലല്ലാതെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പതിവില്ല, യൂണിയന്‍ ജനറല്‍ സെക്രട്ടറി മാറ്റ് റാക്ക് പറഞ്ഞു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions