യു.കെ.വാര്‍ത്തകള്‍

ബോള്‍ട്ടണില്‍ ടാക്സിയും കാറും കൂട്ടിയിടിച്ച് മൂന്ന് കൗമാരക്കാരടക്കം 4 പേര്‍ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബോള്‍ട്ടണില്‍ ടാക്സിയും കാറും കൂട്ടിയിടിച്ച് വന്‍ അപകടം. അര്‍ധരാത്രിക്ക് ശേഷം നടന്ന വാഹന കൂട്ടിയിടിയില്‍ മൂന്ന് കൗമാരക്കാരടക്കം നാല് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വെയ്ഗന്‍ റോഡില്‍ പുലര്‍ച്ചെ 12.45 ഓടെ ടാക്സിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് (GMP) അറിയിച്ചു. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ മരിച്ചവരില്‍പ്പെടുന്നു. ഇരുണ്ട നിറത്തിലുള്ള സിട്രോണ്‍ ടാക്സിയും ചുവപ്പ് നിറത്തിലുള്ള സീറ്റ് കാറുമാണ് അപകടത്തില്‍പ്പെട്ടത്.

18 വയസുള്ള രണ്ട് പേരും 19 വയസുള്ള ഒരാളും 50 വയസുള്ള ഒരാളുമാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് . കാറില്‍ കുടുങ്ങിയവരെ അഗ്നിശമന സേന കട്ടിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെ കാഴ്ചകള്‍'വളരെ ഭീതിജനകമായിരുന്നു' എന്ന് സമീപവാസിയായ ഒരാള്‍ മാധ്യമങ്ങളോട് . പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

അപകടത്തിന്റെ രൂക്ഷത അടിയന്തര സേവന പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു എന്ന് പോലീസ് പറഞ്ഞു . അപകടത്തെ തുടര്‍ന്ന് തങ്ങള്‍ വലിയ വേദനയിലും ഞെട്ടലിലുമാണ്'എന്ന് പ്രദേശത്തെ കൗണ്‍സിലര്‍ അയ്യൂബ് പട്ടേല്‍ പറഞ്ഞു. ഈ റോഡില്‍ മുമ്പും അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും, സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ്-കൗണ്‍സില്‍ നടപടികള്‍ ആവശ്യമാണെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ തുടരുകയാണ്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions